Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എന്തുകൊണ്ട് ആത്മഹത്യ?
ആളുകള്‍ ആത്മഹത്യചെയ്യുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനായി ശാസ്ത്രലോകത്ത് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഒന്നും ആത്മഹത്യയ്ക്ക് പിന്നിലെ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയിച്ചില്ല.
ഇപ്പോള്‍ ആളുകളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്ന് കനേഡിയന്‍ ഗവേഷക സംഘം ആവകാശപ്പെടുന്നു. വിഷാദരോഗത്തിനുള്ള കാരണവും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്ന ആളുകളുടെ തലച്ചോറില്‍ ചില പ്രത്യേക തരത്തിലുള്ള പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്നാണ് ഈ ഗവേഷക സംഘം പറയുന്നത്. ആത്മഹത്യചെയ്ത ഒട്ടേറെപ്പേരുടെ മൃതദേഹങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഈ പ്രോട്ടീനുകളുടെ ഉയര്‍ന്ന അളവ് ആളുകളിലെ മാനസിക സമ്മര്‍ദ്ദവും ആകാംഷയും വര്‍ധിപ്പിക്കുന്ന ജീനുകളെ സ്വാധീനിക്കുന്നു. കാനഡയിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയിലെ മൈക്കല്‍ പോള്ട്ടറുടെയും കാള്‍ട്ടണ്‍ സര്‍വ്വകലാശാലയിലെ ഹൈമി ആനിസ്മാന്റെയും നേതൃത്വത്തിലാണ് ഗവേഷക സംഘം ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയത്.
മനുഷ്യരില്‍ സമ്മര്‍ദ്ദവും ആകാംഷയും വര്‍ധിപ്പിക്കുന്ന ജീനുകളില്‍ രാസമാറ്റം വരുത്താന്‍ കഴിവുള്ളവയാണത്രേ ഈ പ്രോട്ടീനുകള്‍. ഇവ ഈ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമ്മര്‍ദ്ദത്തെയും ആകാംഷയെയും മറികടക്കാനുള്ള മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം പരാജയപ്പെടുന്നു. ഇത് ആത്മഗത്യയിലേയ്ക്ക് നയിക്കുന്നു- ഇങ്ങനെയാണ് ഗവേഷകര്‍ പറയുന്നത്.
തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഈ ജീനുകള്‍ക്ക് സംഭവിക്കുന്ന രാസമാറ്റം കടുത്ത വിഷാദരോഗത്തിനും കാരണമാകുമത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
