Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീല്‍ ഉപയോഗം ലൈംഗികശേഷി കൂട്ടും!!
ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിച്ച് ക്രമമായൊരു താളത്തില്‍ നടന്നുപോകുന്ന സ്ത്രീകള്‍ സുന്ദരമായ ഒരു കാഴ്ചതന്നെയാണ്. ഇവരെ നോക്കി ഹോ സെക്സിയെന്ന് പരസ്യമായും രഹസ്യമായും പറയാത്ത പുരുഷന്മാര് ചുരുക്കമായിരിക്കും.
നട്ടെല്ല് വളയുമെന്നും നിതംബത്തിന് അഭംഗിയുണ്ടാകുമെന്നുമൊക്കെ പറയാറുണ്ടെങ്കിലും പെണ്ണുങ്ങളുടെ ഈ ഹൈ ഹീല്‍ ഭ്രമത്തിന് ഒരു കുറവും വന്നിട്ടില്ല. സ്ത്രകളെ സെക്സിയാക്കുന്നതിനൊപ്പം അവരുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ഈ ഹൈ ഹീല്‍ നടത്തം സഹായിക്കുമെന്ന പുതിയ പഠനം തരുണിമാര്ക്ക് സന്തോഷം നല്കുമെന്നതില് സംശയമില്ല.
വെറോണ യുണിവേഴ്സിറ്റിയിലെ യൂറോളജിസ്റ്റായ മരിയ സിരട്ടോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിച്ചാല്‍ ക്സിസോഫ്രീനിയയുള്പ്പെടെയുള്ള രോഗങ്ങള്‍ വരുമെന്ന പ്രചാരങ്ങളുടെ സത്യം കണ്ടെത്താനാണ് ഇവര്‍ ഈ 'ഹൈ ഹീല്‍' സ്റ്റഡി നടത്തിയത്.
എന്നാല്‍ താരതമ്യേന ഉയരമുള്ള ചെരുപ്പുകള്‍ ധരിക്കുന്നവരില്‍ ലൈംഗിക ശേഷിമുതല് മസിലുകളുടെ ശക്തിവരെ മെച്ചപ്പെടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹൈ ഹീല്‍സ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ എന്തെങ്കിലുമൊക്കെ ഗുണങ്ങള്‍ കണ്ടെത്തണമെന്നതായിരുന്നു എന്റെ ലക്ഷ്യം അവസാനം ഞാനതില്ച്ചെന്നെത്തി- മരിയ പറയുന്നു.
ഹൈ ഹീല്‍ ചെരുപ്പിട്ടുളള നടത്തം പെല്‍വിക് റിംഗിനെ ബാധിയ്ക്കും ഒപ്പം വേദന കുറയ്ക്കുകയും ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. അമ്പതിന് താഴെ പ്രായമുള്ള 66 സ്ത്രീകളെയാണ് മരിയ പഠനത്തിനായി നിരീക്ഷിച്ചത്. അവരുടെ പെല്‍വിക് മസിലുകളിലെ വൈദ്യുത പ്രവര്‍ത്തനമാണ് കാര്യമായി പഠനവിധേയമാക്കിയത്.
ഹീലുള്ള ചെരുപ്പ് ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ക്ക് കൂടുതല്‍ വിശ്രമാവസ്ഥയിലാവുന്നു. അങ്ങനെ അവയുടെ പ്രവര്‍ത്തനശേഷി വര്‍ധിക്കുന്നു എന്നാണ് മരിയ പറയുന്നത്.
മഡോണ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളുടെയും പരിശീലകനായ മാട്ട് റോബോട്സും ഈ കണ്ടെത്തലിനെ ശരിവെയ്ക്കുന്നു. അതായത് തള്ളവിരല്‍ ഊന്നി നിന്ന് വ്യായാമം ചെയ്യുന്നതിന്റെ ഗുണമാണ് ഇത് ശരീരത്തിന് നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ മുട്ടുകള്‍ക്കും നിതംബത്തിനുമുണ്ടാകുന്ന കുഴപ്പങ്ങളും സ്ഥാനചലനങ്ങളും ഹൈ ഹീല്‍സ് ഉപയോഗിക്കുന്നതിന്റെ പ്രധാന ദോഷവശങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
