Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തണ്ണിമത്തന് വയാഗ്രയ്ക്ക് സമമെന്ന് പഠനം
വേനല്‍ക്കാലം വരുമ്പോള്‍ മാത്രമാണ് നാം തണ്ണിമത്തനെക്കുറിച്ച് ഓര്‍ക്കുന്നതും വാങ്ങിക്കഴിയ്ക്കുന്നതും. ദാഹവും ക്ഷീണവും മാറ്റുന്ന ഒരു ഫലം എന്നതില്‍ക്കവിഞ്ഞ് നമ്മളതിന് വലിയ പ്രാധാന്യവും നല്‍കാറില്ല.
എന്നാല്‍ തണ്ണിമത്തന് ഗുണങ്ങളില്‍ വീരനാണെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകൃതിദത്തമായ ഒരു വയാഗ്രയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കാനുമെല്ലാം തണ്ണിമത്തന് കഴിവുണ്ടത്രേ. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച് കൂടുതലായി പഠിച്ചത്.
മനുഷ്യ ശരീരത്തിന് ഉത്തേജനം നല്കുന്ന ഒന്നാണിതെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഭീം പാട്ടീല്‍ പറയുന്നു. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും കിടക്കറയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും തണ്ണിമത്തന് ഉപയോഗം സഹായിക്കുമെന്ന് പാട്ടീല്‍ പറയുന്നു.
ഫിറ്റോന്യൂട്രിയന്‍സ് എന്ന പദാര്‍ത്ഥമാണത്രേ തണ്ണിമത്തന് ഈ ഗുണം നല്‍കുന്നത്. ലിസോപിന്‍, ബീറ്റ കരോട്ടിന്‍ എന്നീ ഘടകങ്ങളാണ് ഒരു വയാഗ്രപോലെ പ്രവര്‍ത്തിക്കാന്‍ തണ്ണിമത്തന് കഴിവ് നല്‍കുന്നത്. ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്നതിനൊപ്പം ലിസോപിന്‍ എന്ന ആന്റി-ഓക്സിഡന്റ് ഹൃദയം, പ്രോസ്ട്രേറ്റ്, ത്വക് എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
