Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെക്സ് ഹോര്‍മോണുകള്‍ ഹൃദ്രോഗമുണ്ടാക്കും
ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ ഭേദമില്ലെങ്കിലും ഹൃദ്രോഗബാധ ഏറ്റവും കൂടുതലുണ്ടാകുന്നത് പുരുഷന്മാരിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്താണിതിനുള്ള കാരണമെന്ന് ശാസ്ത്രലോകം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഇതിനുള്ള കാരണം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
പുരുഷന്മാരിലെ ലൈംഗിക ഹോര്‍മോണ്‍ ആണത്രേ ഹൃദ്രോഗം ഉണ്ടാകുന്നതിന് പ്രധാനകാരണമാകുന്നത്. ലെസിസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ കാര്‍ഡിയോവാസ്കുലാര്‍ വിഭാഗത്തിലെ അധ്യാപകനായ മെസീജ് തൊമാസെസ്കി നടത്തിയ പഠനത്തിലാണ് ഹൃദ്രോഹവും സെക്സ് ഹോര്‍മോണും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.
മെസീജും സഹപ്രവര്‍ത്തകരും ഇതുസംബന്ധിച്ച് 19നും അതിന് മുകളിലും പ്രായമുള്ള 933 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സെക്സ് ഹോര്‍മോണുകളായ എസ്ട്രീഡിയോള്, എസ്ട്രോണ്, അന്ഡ്രോസ്റ്റെനിഡിയോണ് എന്നിവ ഹൃദ്രോഗത്തിന് കാരണമാകുന്ന കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ അന്വേഷിച്ചത്.
ഇവ ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോളായ എല്ഡിഎല്ലുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
