Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കക്കൂസിനേക്കാള് വൃത്തിഹീനമായ കീബോര്ഡുകള്
കമ്പ്യൂട്ടറില് ജോലി ചെയ്യുന്നതിനിടെ വല്ല ആഹാരവും കഴിയ്ക്കാന് പോകുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിയ്ക്കുക. കീബോഡില് വച്ച കൈ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ കുഴപ്പത്തിലാക്കിയേയ്ക്കും.
ഈയിടെ നടന്ന ഒരു പഠനത്തിലാണ് കമ്പ്യൂട്ടര് കീബോര്ഡുകളുടെ വൃത്തിഹീനത കണ്ടെത്തിയത്. ഒരു കക്കൂസിനേക്കാള് മാലിന്യം നിറഞ്ഞതായിരക്കാം ഒരു പക്ഷേ നമ്മളുപയോഗിക്കുന്ന കീബോര്ഡ് എന്നാണ് ആരോഗ്യ വിഗദഗ്ധര് പറയുന്നത്.
ബ്രിട്ടീഷ് കണ്സ്യൂമര് മാഗസിനായ വിച്ച് കമ്പ്യൂട്ടിംഗ് ആണ് പഠനം ഇതുസംബന്ധിച്ച് പഠനവും സര്വ്വേയും നടത്തിയത്. ലണ്ടനിലെ ഒരു സാധാരണ ഓഫീസിലെ 33 കമ്പ്യൂട്ടര് കീബോര്ഡുകള് മൈക്രോബയോളജിസ്റ്റുകളെക്കൊണ്ട് പരിശോധിപ്പിക്കുകയായിരുന്നു. ഒപ്പം ടോയലറ്റ് സീറ്റ്, ടോയ്ലറ്റ് വാതിലിന്റെ ഹാന്ഡില് എന്നിങ്ങനെ സാധാരണയായി കീടാണുക്കളെ കാണുന്നയിടങ്ങളും പരിശോധിച്ചു.
33എണ്ണത്തില് നാല് കീബോര്ഡുകളില് ആരോഗ്യത്തിന് ഹാനികരമായ രീതിയില് കീടാണുക്കള് നിറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയത്. ഇതില് ഒന്ന് എത്രയും പെട്ടന്ന് മാറ്റാനും മൈക്രോബയോളജിസ്റ്റുകള് നിര്ദ്ദേശം നല്കി. അത്രയ്ക്കാണത്രേ ആ കീബോര്ഡിലെ കീടാണുക്കളുടെ സാന്നിധ്യം.
കമ്പ്യൂട്ടറും കീബോര്ഡുകളും വൃത്തിയാക്കുകയെന്നകാര്യത്തില് പലരും അത്ര ശ്രദ്ധാലുക്കളല്ല. കീബോര്ഡിനടുത്തിരുന്ന് ഭക്ഷണം കഴിയ്ക്കുന്നതും കക്കൂസില് പോയാല് കൈവൃത്തിയാക്കാതെ വീണ്ടും ജോലിചെയ്യാനിരിക്കുന്നതുമെല്ലാം കീബോര്ഡുകളെ മലിനമാക്കുന്നു. ഭക്ഷ്യപദാര്ത്ഥങ്ങളുടെ അവശിഷ്ടങ്ങള് കീകള്ക്കിടയില് കുടുങ്ങി അവിടെ കീടാണുക്കള് പെരുകുന്നു- പഠനറിപ്പോര്ട്ടില് പറയുന്നു.
പഠനത്തിന്റെ ഭാഗമായി നടത്തിയ സര്വ്വേയില് 4000 പേരാണ് പങ്കെടുത്തത്. എന്നാല് ഇതില് പത്തില് ഒരാള് അതായത് പതിനൊന്ന് ശതമാനം പേരും തങ്ങളുടെ കീബോര്ഡ് ഒരിക്കല്പ്പോവും വൃത്തിയാക്കിയിട്ടില്ല. മാത്രമല്ല പത്തില് രണ്ടുപേര് മൗസുകളും വൃത്തിയാക്കാറില്ലെന്നാണ് വെളിപ്പെടുത്തിയത്.
സര്വ്വേയില് പങ്കെടുത്തവരില് പകുതിയോളം പേര് അതായത് 46ശതമാനത്തോളം പേരും മാസത്തില് ഒരിക്കലെങ്കിലും തങ്ങളുപയോഗിക്കുന്ന കീബോര്ഡ് വൃത്തിയാക്കുന്നുണ്ട്.
കീബോര്ഡ് തലതിരിച്ച് കുലുക്കിയും മറ്റും അതിനുള്ളില് കുടുങ്ങിയിരിക്കുന്ന വൃത്തികേടുകള് പുറംതള്ളാനും ആരോഗ്യരക്ഷയ്ക്കായി കീബോര്ഡുകള് വൃത്തിയായി സൂക്ഷിക്കാനും മാഗസിന് ആവശ്യപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
