Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മൊബൈല്‍ ആരോഗ്യപ്രശ്നമുണ്ടാക്കില്ലെന്ന് പുതിയ പഠനം
മൊബൈല്‍ ഫോണുകള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഉറക്കക്കുറവ് തുടങ്ങി മറ്റനേകം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും നേരത്തേ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
എന്നാല്‍ ഈയിടെ നടന്ന ഒരു പഠനത്തിന്റെ ഫലം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതാണ്. മൊബൈല്‍ ഫോണുകളും ടവറുകളും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയന്റ് പ്രൊട്ടക്ഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2002നും 2008നുമിടയില്‍ ജര്‍മ്മന്‍ മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ റിസര്‍ച്ച് പ്രൊഗ്രാം നടത്തിയ അന്‍പതിലേറെ പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
മൊബൈല്‍ ഫോണ്‍ പോലെ തന്നെ മൊബൈല്‍ ടവറുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനും യാതൊരു ആരോഗ്യപ്രശ്നവുമുണ്ടാക്കുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മൊബൈല്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡുകള്‍ മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍, റേഡിയേഷനുകള്‍ മനുഷ്യരിലുണ്ടാക്കുന്ന ആഘാതം എന്നിവയാണ് പഠനവിഷയമാക്കിയത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലുണ്ടാകുന്ന തലവേദന ഉറക്കപ്രശ്നങ്ങള്‍ എന്നിവയ്ക്ക് മൊബൈല്‍ റേഡിയേഷനുമായി യാതൊരു ബന്ധവുമില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലതരം കാന്‍സര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതലായി വരാമെന്ന രീതിയില്‍ പുറത്തുവന്ന പഠനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പുതിയ പഠനത്തില്‍ പറയുന്നു.
ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡുകള്‍ തിരിച്ചറിയാന്‍ ഓരോ മനുഷ്യര്‍ക്കുമുള്ള കഴിവില്‍ ഏറ്റക്കുറച്ചിലുണ്ട്. അതിനാല്‍ ആരോഗ്യപ്രശ്നങ്ങളും മൊബൈല്‍ തരംഗങ്ങളും തമ്മില്‍ ബന്ധപ്പെടുത്താനാവില്ല- പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ദീര്‍ഘകാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലും കുട്ടികളിലും തരംഗങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഇതിനൊപ്പംതന്നെ കുറഞ്ഞ റേഡിയേഷനുള്ള ഫോണുകള്‍ ഉപയോഗിക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
