Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാപ്പി കുടിച്ചാല്‍ ഗര്ഭാശയകാന്സറിനെ മാറ്റി നിര്‍ത്താം
കാപ്പി ആരോഗ്യത്തിന് നല്ലതാണെന്നും എന്നാല്‍ അമിതമായാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും എന്നുവേണ്ട കാപ്പിയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ ഇതിനകം തന്നെ നടന്നിട്ടുണ്ട്. ഇപ്പോഴിതാ കാപ്പിയെക്കുറിച്ച് നടത്തിയ ഒരു പുതിയ പഠനം സ്ത്രീകള്‍ക്ക് പ്രതീക്ഷനല്‍കുന്നു.
ഗര്ഭാശയാര്ബുദമെന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ പേടിപ്പെടുത്തുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇക്കാലത്താണെങ്കില്‍ ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുകയുമാണ്. എന്നാല്‍ കാപ്പി കൂടുതല്‍ കുടിക്കുന്നത് ഗര്‍ഭാശയകാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ജപ്പാനിലെ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പതിനഞ്ച് വര്‍ഷത്തോളം 54000 സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 40നും 69നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
ഈ പഠനകാലയളവില്‍ 117 സ്ത്രീകളില്‍ ഗര്ഭാശകാന്സര് ബാധിച്ചതായും കണ്ടെത്തി. കാപ്പി കുടിക്കുന്നതിന്റെ അളവ് പ്രകാരം സ്ത്രീകളെ നാല് ഗ്രൂപ്പുകളായി തിരിച്ചായരുന്നു പഠനം മുന്നോട്ടുകൊണ്ടുപോയത്. ദിവസം മൂന്ന് കപ്പില്‍ കൂടുതല്‍ കാപ്പി കുടിച്ചവര്‍ക്ക് ഗര്‍ഭാശയകാന്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 60ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ശരീരത്തിലെ ഇന്‍സുലിന്‍ നില കുറയ്ക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുകൊണ്ടാണത്രേ കാപ്പികഴിച്ചാല് ഗര്ഭാശകാന്സറുണ്ടാകാനുള്ള സാധ്യത കുറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
