Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യായാമം സ്തനാര്‍ബുദ സാധ്യത കുറയ്ക്കും
കൃത്യമായി വ്യായാമം ചെയ്താല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനറിപ്പോര്‍ട്ട്. കാഠിന്യമേറിയ വ്യായാമങ്ങള്‍ ചെയ്യാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.
മുമ്പായിരുന്നുവെങ്കില്‍ നിലം തുടയ്ക്കല്, അരയ്ക്കല്‍, ഇടിയ്ക്കല്‍, അലക്കല്‍ എന്നിങ്ങനെയുള്ള ഭാരമേറിയ വീട്ടു ജോലികള്‍തന്നെ ഈ വ്യായാമങ്ങളുടെ ഗുണം നല്‍കുമായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്നത് പലസ്ത്രീകളെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇത്തരക്കാര്‍ക്ക് ഓട്ടം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുകയായിരിക്കും നല്ലത്. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആര്‍ത്തവവിരാമം ഉണ്ടായ 32,269 സ്ത്രീകളിലാണ് ഇവര്‍ പഠനം നടത്തിയത്. മെലിഞ്ഞ പ്രകൃതക്കാരായ സ്ത്രീകളാണെങ്കില്‍ പോവും വ്യായാമം അത്യവശ്യമാണെന്നാണ് ഇവര്‍ പറയുന്നത്.
ഇത്തരത്തില്‍ കഠിന വ്യായാമങ്ങള്‍ ചെയ്യുന്ന സ്ത്രീകളില്‍ രോഗ സാധ്യത കുറയുന്നതായാണ് കണ്ടെത്തിയത്. ഏഴവര്ഷത്തോളമായിരുന്നു പഠനത്തിന്റെ കാലാവധി.
വീട്ടില്‍ ഭാരമേറിയ ജോലികള്‍ ചെയ്യാനില്ലാത്തവര്‍ ജിമ്മിലോ മറ്റോ പോയി വ്യായാമം ചെയ്യുന്നത് പതിവാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ജേണല്‍ ഓഫ് ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ചിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
