Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കയ്യിലിരിപ്പ് മോശമാണെങ്കില്‍ ആരോഗ്യവും മോശം
കൈനോക്കി ഭാവി പ്രവചനം നടത്തുന്നതിനെക്കുറിച്ച് മാത്രമേ നമ്മള്‍ക്കറിയൂ എന്നാല്‍ ലണ്ടനിലെ ഒരു ഡോക്ടര്‍ പറയുന്നത് കൈനോക്കി ആരോഗ്യ പ്രവചനവും നടത്താമെന്നാണ്.
കൈകള്‍ നോക്കിയാല്‍ ഒരാള്‍ക്കുള്ള രോഗങ്ങളെക്കുറിച്ചറിയാമെന്നാണ് ഡോക്ടര്‍ ഗ്രഹാം ഈസ്റ്റണ്‍ പറയുന്നത്. ഉദാഹരണമായി കൂടിച്ചേര്‍ന്ന വിരലുകളുള്ളവരാണെങ്കില് അവര്‍ക്ക് കരള്‍ കാന്‍സര്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാമെന്ന് ഇതുസംബന്ധിച്ച് ജേണല്‍ ഓഫ് റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളുടെ കൈകള്‍ പരിശോധിച്ച് ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്താന്‍ കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഡോക്ടര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തിയത്. ഒരു എഴുപത്തിനാലുകാരി കൈവെള്ളയില്‍ വേദനിക്കുന്ന മുഴകളുമായി എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നിന്നും അവര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നുവത്രേ.
രോഗികളെ കാണുമ്പോള്‍ ഗ്രഹാം ആദ്യം അവര്‍ക്ക് കൈകൊടുക്കുകയാണ് പതിവത്രേ. ഇത് മര്യാദകാണിക്കുന്നതിന് വേണ്ടി മാത്രമല്ലെന്നും രോഗികളുടെ പൊതുവായ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൈ വെള്ളസ്പര്ശിക്കുമ്പോള് മനസ്സിലാകുമെന്നുമാണ് ഗ്രഹാം പറയുന്നത്. ആര്‍ത്രൈറ്റിസ്, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവയുള്ളവരുടെ കൈകളില്‍ നിന്നും ഇക്കാര്യം തിരിച്ചറിയാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
