Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മെല്ലെത്തിന്നാല്‍ മെലിഞ്ഞിരിയ്ക്കും
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിയ്ക്കണമെന്നുള്ളകാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പലരും ഇക്കാര്യം സൗകര്യപൂര്‍വ്വം മറന്ന് എങ്ങനെയെങ്കിലുമൊക്കെ ഭക്ഷണം അകത്താക്കുകയാണ് പതിവ്.
അവസാനം സമയക്കുറവിനെകുറ്റം പറയുകയും ചെയ്യും. എത്രസമയക്കുറവാണെങ്കിലും ഭക്ഷണം കഴിയ്ക്കുമ്പോള്‍ അത് ചവച്ചരച്ച് കഴിയ്ക്കാന്‍ ശ്രമിക്കണമെന്നും വെട്ടിവിഴുങ്ങുന്ന ശീലം ഒഴിവാക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കുന്നമെന്ന കാര്യം പണ്ടേതന്നെ കണ്ടെത്തിക്കഴിഞ്ഞതാണ്. എന്നാല്‍ കിങ്സ്റ്റണിലെ റോഡ് ഐലന്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇക്കാര്യത്തില്‍ വീണ്ടും പഠനങ്ങളും പരീക്ഷണങ്ങളും നടത്തി.
നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നവരില്‍ അമിതാഹാരം കഴിക്കാനുള്ള പ്രവണത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇതേസമയം ഭക്ഷണം വെട്ടിവിഴുങ്ങുന്നവരിലാകട്ടെ അമിതാഹാരം കഴിയ്ക്കാനുള്ള പ്രവണത കൂടുതലാണെന്നും കണ്ടെത്തി.
സാവധാനം ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറഞ്ഞു എന്ന അടയാളം നല്കാന് ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കുന്നു. എന്നാല്‍ തിരക്കിട്ട് ചവയ്ക്കാതെ ഭക്ഷണം വിഴുങ്ങുമ്പോള്‍ ഈ അടയാളം ലഭിക്കാന്‍ വൈകുകയും നമ്മള് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇങ്ങനെ പൊണ്ണത്തടിയുണ്ടാകുന്നു- ഗവേഷണസംഘത്തിന് നേതൃത്വം നല്കിയ അന എം ആന്ഡേഴ്സണ് പറയുന്നു.
മുപ്പത് സ്ത്രീകളിലാണ് ഗവേഷണസംഘം ഇതുസംബന്ധിച്ച പഠനം നടത്തിയത്. നിരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ എല്ലാവരോടും ഭക്ഷണം പെട്ടന്ന് കഴിച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാം ദിവസമാകട്ടെ സാവധാനം ചവച്ചരച്ച് കഴിക്കാനായിരുന്നു നിര്‍ദ്ദേശം.
ആദ്യ ദിവസത്തെ അപേക്ഷിച്ച് രണ്ടാമത്തെ ദിവസം എല്ലാവരും കുറഞ്ഞ അളവ് ഭക്ഷണം മാത്രമേ കഴിച്ചുള്ളു. ഇതില്‍ നിന്നാണ് ഗവേഷകസംഘം ഇത്തരത്തിലൊരു നഗമനത്തിലെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
