Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാപ്പിയുടെ ഉപയോഗം മുന്‍കോപത്തിന് വഴിവെയ്ക്കും
കാപ്പിയില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ കഴിയില്ലെന്ന് തോന്നുന്നുണ്ടോ? ഇടയ്ക്കിടെ സന്ധിവേദനയും മനസ്വസ്ഥതക്കുറവും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഒരു കാര്യമുറപ്പിക്കാം നിങ്ങള്‍ കാപ്പിയ്ക്ക് അടിമപ്പെട്ടുകഴിഞ്ഞു.
അതിന്റെ ഫലമായുണ്ടാകുന്ന രൂക്ഷവും അനിയന്ത്രിതവുമായ ദേഷ്യം നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായും തീര്‍ന്നിരിക്കുന്നു. ഈയിടെ നടന്ന ഒരു പഠനത്തിലാണ് കാപ്പിയുടെ അമിതമായ ഉപയോഗം ദേഷ്യംനിയന്ത്രിയ്ക്കാന് കഴിയാതാകുന്ന സ്വഭാവ വിശേഷത്തിലേയ്ക്ക് നയിക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുന്നത്.
കാപ്പിയുടെ അമിതമായ ഉപയോഗം, ക്ഷീണം, വിഷാദം, മൈഗ്രേന് തുടങ്ങിയവയ്ക്കും കാരണമാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പിയുടെ ചെറിയ ഒരു അംശത്തില്‍പ്പോലും തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള കഫീന്‍ എന്ന വസ്തുഅടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസം രണ്ടുപ്രാവശ്യത്തില്ക്കൂടുതല് കാപ്പികഴിയ്ക്കുന്നത് നല്ലതല്ലെന്നാണ് ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റായ രൂചാ മജുംദാര്‍ മേത്ത പറയുന്നു.
ദിവസം രണ്ടുനേരമാണെങ്കില്ത്തന്നെ ദിവസങ്ങളോളം തുടര്‍ന്നാല്‍ ശരീരം പതുക്കെ കാപ്പിയ്ക്ക് അടിമപ്പെടുന്നു. ഇത് സമയത്ത് കിട്ടാതെ വരുമ്പോള്‍ തലകറക്കം, ഉന്മേഷക്കുറവ്, തുടങ്ങി അനേകം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു.
കാപ്പി കഴിയ്ക്കുന്നവരുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടുവരുകയാണെന്നും അതുകൊണ്ട് തന്നെ ആളുകളില്‍ ഇതുമൂലമുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതയും വര്‍ദ്ധിയ്ക്കുന്നുണ്ട്- മേത്ത പറയുന്നു.
എന്നാല്‍ പലരും ഇക്കാര്യം സമ്മതിയ്ക്കുന്നില്ല. കൂട്ടുകാരുമൊത്ത് ഒരു മേശയ്ക്കുചുറ്റുമിരുന്ന് കാപ്പി നുകരുന്നത് മറക്കാനാവാത്ത ഒരു അനുഭവമാണെന്നാണ് പലരും പറയുന്നത്. ഇത്തരക്കാരും കാപ്പിയുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ഒട്ടും മുക്തരല്ല.
ഹോളിവുഡ് താരമായ ഹേഗ് ഗ്രാന്റ് കാപ്പിയ്ക്ക് അടിമപ്പെടുകയും അതുമൂലം ഒട്ടേറെ അസ്വസ്ഥതകള്‍ അനുഭവിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗായകന് റോബി വില്യംസിന്റെ കാപ്പിപ്രേമം ദിവസം 36 കപ്പുവരെയെന്ന നിലിയിലായപ്പോള് അദ്ദേഹവും ഇതിന് ചികിത്സ നേടിയിട്ടുണ്ട്- മേത്ത ചൂണ്ടിക്കാണിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
