Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ?
മദ്യപാനവും മാനസിക സമ്മര്‍ദ്ദവും പുകവലി കൂട്ടുന്നു
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരായി ആരുമില്ല. എല്ലാവരും ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ പൂര്‍വ്വാധികം ശക്തമായിത്തന്നെ പുകവലി മുന്നോട്ടു കൊണ്ടുപോകുന്നു.
മിക്കവരും പലവട്ടം പുകവലി ഉപേക്ഷിയ്ക്കാന്‍ പുറപ്പെടുകയും പരാജയപ്പെട്ട് പിന്‍വാങ്ങുകയും ചെയ്തവരാണ്. ഇതിന് കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ഈയിടെ നടന്ന ചില പഠനങ്ങളില്‍ ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു.
വൈകാരികമായ സംഘര്‍ഷങ്ങളും മദ്യപാനവുമാണ് പുകവലി ഉപേക്ഷിയ്ക്കാന്‍ കഴിയാത്തതിന് പ്രധാന കാരണങ്ങളെന്നാണ് ആരോഗ്യ വദഗ്ധര്‍ പറയുന്നത്.
ന്യൂയോര്‍ക്ക് നഗരത്തിലുള്ള പുകവലിയ്ക്കുന്ന മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വേയുടെ ഫലങ്ങളുപയോഗിച്ചാണ് ആരോഗ്യവിദഗ്ധര്‍ പഠനം നടത്തിയത്. പുകവലി നിര്‍ത്തിയവര്‍ വീണ്ടും ഇതാരംഭിക്കുന്നതിനുള്ള പ്രധാന കാരണം വൈകാരിക സംഘര്ഷമാണെന്നുതന്നെയാണ് ഇവര്‍ പറയുന്നത്.
ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടും പുകവലി വീണ്ടും തുടങ്ങാതിരുന്നവര് വെറും പന്ത്രണ്ട് ശതമാനം പേര്‍മാത്രമാണ്. വൈകാരിക സംഘര്‍ഷം പോലെതന്നെ അമിത മദ്യപാനവും ഇതിന് പ്രധാനകാരണമാണ്. പുകവലി നിര്‍ത്തിയവരില്‍ അമിത മദ്യപാനം ഇല്ലാതിരുന്ന 11 ശതമാനം പേര്‍ക്കും വിജയകമായിത്തന്നെ പുകവലിയ്ക്ക് വിരാമമിടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അമിത മദ്യപന്മാരായിരുന്ന 18 ശതമാനം പേര് നിര്‍ത്തിയെന്ന് തീരുമാനിച്ചിട്ടും പുകവലി വീണ്ടും ആരംഭിയ്ക്കുകയുണ്ടായി.
കാരണങ്ങള്‍ കണ്ടെത്തുന്നതിനൊപ്പംതന്നെ ഒരിക്കല്‍ ശീലമാക്കിയാല്‍ പുകവലി ഉപേക്ഷിയ്ക്കാന്‍ തീര്‍ത്തും പ്രയാസകരമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2006ല്‍ 800,000 ന്യൂയോര്‍ക്ക് കാരില്‍ 17 ശതമാനം പേര്‍ക്ക് മാത്രമാണത്രേ വിചാരിച്ചതുപോലെ പുകവലി പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിഞ്ഞത്.
2002ല്‍ ഉള്ളതിനെ അപേക്ഷിച്ച് ഇവിടെയിപ്പോള്‍ 240,000 പുകവലിക്കാരുണ്ടെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. എന്നാല്‍ ഇതില്‍ പലരും പുകവലി ഉപേക്ഷിയ്ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പക്ഷേ വിജയിക്കുന്നത് ചെറിയ ഒരു ശതമാനം ആളുകളാണെന്ന് മാത്രം. വിദ്യാഭ്യാസ പരമായ മുന്നേറ്റംകൊണ്ടാണ് ആളുകളില്‍ ഇത്തരത്തിലൊരു ബോധം വളര്‍ന്നുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications