Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വളവും ഒടിവും കൂടുതലാണോ? എങ്കില്‍ ബുദ്ധിമതി തന്നെ!
സ്ത്രീശരീരത്തിന്റെ സൗന്ദര്യം മുഴുവന്‍ ഒളിഞ്ഞുകിടക്കുന്നത് വളവുകളിലും ഒടിവുകളിലുമാണെന്നതില് തര്‍ക്കമില്ല. എന്നാല്‍ സൗന്ദര്യം, ജീവശാസ്ത്രപരമായ ഘടന എന്നിവയില്ക്കവിഞ്ഞ് ഈ വളവൊടിവുകള്ക്ക് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? ഉണ്ടെന്നാണ് ഈയിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
പതിവലധികം നിമ്നോന്നതങ്ങളുള്ള ശരീരമുള്ള സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിമതികളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വലിയ നിതംബവും ചെറിയ അരക്കെട്ടുമുള്ള സ്ത്രീകളാണത്രേ ബുദ്ധികൂര്‍മ്മതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇവര്‍ ബുദ്ധിമതികളാണെന്ന് മാത്രമല്ല ബുദ്ധികൂര്‍മ്മതയുള്ള കുട്ടികള്‍ക്ക് ജന്മം നല്കാന് കഴിവുള്ളവരുമാണത്രേ. നിതംബത്തിലും കാല്ത്തുടകളിലുമുള്ള ഒമേഗ3 എന്ന ഫാറ്റി ആസിഡ് ഗര്‍ഭാവസ്ഥയില്‍ തലച്ചോറിന്റെ വികാസമുണ്ടാകാന് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന് ബുദ്ധിവികാസവും ലഭിയ്ക്കുന്നു. - ഗവേഷകര്‍ പറയുന്നു.
കാലിഫോര്‍ണിയയിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 16000 സ്ത്രീകളിലും പെണ്‍കുട്ടികളിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ഇവരുടെ ശരീരത്തിന്റെ അളവുകള്‍ എടുത്ത് താരതമ്യപ്പെടുത്തുകയും ഒപ്പം ബുദ്ധികൂര്‍മ്മത അളക്കാനായി വിവിധ തരം പരീക്ഷകള്‍ നടത്തുകയും ചെയ്താണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇതില്‍ താരതമ്യേന ചെറിയ അരക്കെട്ടും വലിയ നിതംബവുമുള്ള സ്ത്രീകളും പെണ്‍കുട്ടികളും പരീക്ഷകളില്‍ നല്ല മാര്‍ക്ക് നേടിയതായി കണ്ടെത്തി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
