Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലം സ്മൃതിനാശം
ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. ചിലരില്‍ ജോലിഭാരമായിരിക്കാം ഇതിന് കാരണം, മറ്റുചിലരിലാവട്ടെ ഗാര്‍ഹിക പ്രശ്നങ്ങളോ മറ്റേതെങ്കിലും പ്രശ്നങ്ങളോ ആവാം.
എന്തുതന്നെയായാലും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം ഓര്മ്മക്കുറവുണ്ടാക്കുന്നുവെന്നാണ് പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാരമ്പര്യമായി അല്‍ഷിമേഴ്സ് രോഗം പിടിപെടാന്‍ സാധ്യതയുള്ളവരിലാണ് അമിതമായ മാനസിക സമ്മര്‍ദ്ദം പ്രശ്നമാകുന്നത്.
ഗ്വെറി എം. പെവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു പഠനം നടത്തിയത്. ഒരേ ജനിതക ഘടനയുള്ള 70 വയസ്സിന് മുകളിലുള്ള 91 പേരിലാണ് ഗവേഷക സംഘം പഠനം നടത്തിയത്.
അല്‍ഷിമേഴ്സ് ബാധിതരില്‍ അപോലിപോ പ്രോട്ടീന്‍ ഇ യിലെ എ-4 ജീനോടൈപ്പാണ് ഓര്‍മ്മക്കുറവിന് കാരണമാകുന്നത്. ആന്തരിക സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന രാസവസ്തുവും ഓര്‍മ്മക്കുറവിനു കാരണമാകുന്നുണ്ട്.
ഇവ രണ്ടും ഒരേ സമയത്തുണ്ടാകുന്പോള് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേയ്ക്കെത്തുന്നു. കുറഞ്ഞ ആന്തരിക സമ്മര്‍ദ്ദവും അപോലിപോ പ്രോട്ടീന്‍ എ-4 ജീനോടൈപ്പിന്റെ അഭാവവും ഉള്ളവരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാവുന്നില്ലെന്നും പഠനം തെളിയിക്കുന്നു.
പഠനത്തിനു വിധേയരായ കടുത്ത മനോസമ്മര്ദ്ദമുള്ള അപ്പോയ് ജീന്‍ വാഹകരിലാണ് ഓര്മ്മക്കുറവുണ്ടാകുന്നത്. ഇത് കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങളും മറവി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
ക്ലിനിക്കല്‍ ചികിത്സാരീതികൊണ്ട് മാത്രം ഈ തരത്തിലുണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കാനാവില്ല. മനശാസ്ത്രപരവും സാമൂഹികപരവുമായി മെച്ചപ്പെടലും ഇടപെടലും ഇതിന് ആവശ്യമാണ്.
അല്‍ഷിമേഴ്സ് ചികിത്സാ രംഗത്ത് ഒരു വഴിത്തിരിവിന് കാരണമായേക്കുന്നതാണത്രേ പുതിയ കണ് ടെത്തല്. ഇത്രയും കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് പെവി വ്യക്തമാക്കിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
