Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമ്മ തടിച്ചിട്ടാണോ, എങ്കില്‍ മകന്റെ പ്രത്യുല്പാദശേഷി കുറയും
ലണ്ടന്‍: അമ്മയ്ക്ക് പൊണ്ണത്തടിയുണ്ടോ? എങ്കില്‍ അവരുടെ ആണ്മക്കളുടെ ബീജം ശരാശരി അളവില്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
സ്ത്രീകളിലെ പൊണ്ണത്തടി അവരുടെ ഗര്‍ഭധാരണശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ മുമ്പേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അമിതവണ്ണവും അടുത്ത തലമുറയുടെ പ്രത്യുല്പാദനശേഷിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
ഡെന്മാര്ക്കിലെ ആര്‍ഹസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ ഗവേഷണഫലം പുറത്തുവിട്ടത്. 300 സ്ത്രീകളെയും അവരുടെ ആണ്മക്കളെയുമാണ് ഗവേഷകര്‍ പഠനവിധേയരാക്കിയത്.
ഇതില്‍ ഭൂരിഭാഗവും ഗര്‍ഭിണിയായിരിക്കേ ശരാശരി വണ്ണമുണ്ടായിരുന്നവരാണ്. എന്നാല്‍ 300ല്‍ 25 പേര് ഗര്‍ഭിണിയായിരിക്കേ അമിതവണ്ണമോ പൊണ്ണത്തടിയോ ഉളളവരായിരുന്നു.
പഠനത്തില്‍ നിന്ന് ഇവരുടെ ആണ്മക്കളുടെ ബീജസംഖ്യ മറ്റുളളവരെക്കാള്‍ കുറഞ്ഞ അളവിലാണെന്ന് കണ്ടെത്തി. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഇസ്ട്രജിന് എന്ന ഹോര്‍മോണാവും ഇതിന് കാരണമെന്ന നിഗമനത്തിലാണ് ഗവേഷകര്‍.
പുരുഷ പ്രത്യുല്പാദന അവയവങ്ങളുടെ വികസനത്തിന് ഈ ഹോര്‍മോണ്‍ പ്രതികൂല ഫലം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ പഠനം നടത്തിയാലെ ഉറപ്പ് പറയാനാവൂവെന്നും ഗവേഷകര്‍ അറിയിച്ചു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
