Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ജോലിയോട് ഭയമാണോ? ചികിത്സതേടാന്‍ മടിക്കണ്ട
ജോലിയോടു ഭയമുണ്ടാകുന്നത് മടിയന്മാര്ക്കാണെന്നാണ് പൊതുവെ വിശ്വസിച്ചുവരുന്നത്. ജോലിചെയ്യാന്‍ ഭയമുള്ളവരെ മടിയന്മാരെന്ന് വിളിക്കാറുമുണ്ട്.
എന്നാല്‍ ഇത് വെറും മടിമൂലമല്ലെന്നും യഥാര്‍ത്ഥത്തില്‍ ഈ ഭയം ഒരു രോഗാവസ്ഥയാണെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന് വളരെ സൂക്ഷിച്ചുള്ള ചികിത്സകള്‍ നല്‍കേണ്ടതുണ്ടെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.
ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടാകുമെന്ന ഭയത്തില്‍ നിന്നാണത്രേ ജോലിയോടുള്ള ഭയവും അകല്‍ച്ചയും ഉടലെടുക്കുന്നത്. ഇത്തരക്കാര്‍ ജോലിയില്‍ ഏര്‍പ്പെടാന്‍ മടികാണിയ്ക്കുന്നു. ജോലിയില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച ഉത്കണ്ഠയോ ആകാംക്ഷയോ ആണ് ഇതിന് കാരണം.
പൊതുവായി മാനസിക പ്രശ്നങ്ങളൊന്നുമില്ലാത്തവരില്പ്പോലും ഈ രോഗാവസ്ഥരൂപപ്പെടാന് സാധ്യതയുണ്ട്. ദീര്‍ഘമായ രോഗചികിത്സാവധിയില് പ്രവേശിക്കുന്ന രണ്ടുജോലിക്കാരില് ഒരാള്‍ക്കെന്ന നിലയില്‍ ഈ മാനസിക പ്രശ്നമുണ്ടെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ബെര്‍ലിനിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രൊഫസര്‍ മൈക്കല്‍ ലിന്‍ഡന്‍ പറയുന്നു.
വ്യക്തികളില്‍ പല വിഷയങ്ങളിലും ആകാംക്ഷയും ഉത്കണ്ഠയും കാണാറുണ്ടെങ്കിലും ജോലി സംബന്ധമായുണ്ടാകുന്ന ഈ വൈകാരികാവസ്ഥകള്‍ കൂടുതല്‍ അപകടകരമാണത്രേ. ജോലി ഭാരം, ജോലിയുയര്ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയാണ് മിക്കവരിലും അമിതമായ മാനസിക സംഘര്‍ഷങ്ങളുണ്ടാക്കുന്നത്.
അമിതമായ ആകാംക്ഷ മാനസിക സന്തോഷത്തെ തകര്‍ക്കുന്നു. ഇതുതന്നെയാണ് ദീര്‍ഘമായി നീളുന്ന രോഗചികിത്സാ അവധികള്‍ക്കും മനസ്സാന്നിദ്ധ്യമില്ലാതെ ജോലി ചെയ്യുന്നതിനും കാരണമാകുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
