Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
വഴക്കിനിടെ മൗനമാചിരിക്കുന്ന സ്ത്രീകള്‍ക്ക് ആരോഗ്യ ഭീഷണി
വീട്ടില്‍ കലഹമുണ്ടാകുമ്പോള്‍ ഭര്‍ത്താവിന്റെ നാവടക്കാന്‍ പലതും പറയാനുണ്ടായിട്ടും വീടിന്റെ സ്വസ്ഥതയോര്ത്ത് മിണ്ടാതെ എല്ലാം കേള്‍ക്കുന്ന ഭാര്യമാരുണ്ട്.
ഇവരുടെ ലക്ഷ്യം നല്ലതാണെങ്കിലും ഈ പരിപാടി ആരോഗ്യത്തിനത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.
ദാമ്പത്യ കലഹത്തിനിടെ ഭര്‍ത്താവിനെ പറയാന്‍ വിട്ട് സ്വയം നിയന്ത്രിച്ച് മൗനമാചരിക്കുന്ന ഭാര്യമാരുടെ ആരോഗ്യം ഭീഷണിയിലാണെന്നാണ് പുതിയ കണ്ടെത്തല്‍.
വഴക്കിനിടയില്‍ നാവു കടിക്കുന്ന ശീലമുള്ളവരില്‍ അകാല മരണത്തിനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അമേരിക്കയിലെ ഡോക്ടര്‍ ഇലാനി എയ്ക്കറിന്റെ നേതൃത്വത്തിലുള്ള ഗവേണ സംഘം പത്തുവര്‍ഷത്തോളമായി നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പഠനത്തിനായി സംഘം 3,682 സ്ത്രീകളെയും പുരുഷന്മാരെയുമാണ് നിരീക്ഷണത്തിന് വിധേയരാക്കിയത്. ഇവരില്‍ കൂടുതല്‍ പേരും നാല്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ളവരായിരുന്നു.
ഭര്‍ത്താവ് വഴക്കിടുമ്പോള്‍ തിരിച്ച് പ്രതികരിയ്ക്കാതെ ആത്മനിയന്ത്രണം പാലിക്കുന്ന പല ഭാര്യമാരും നേരത്തേ മരിയ്ക്കുകയോ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയോ ചെയ്യുന്നവരാണത്രേ. ഇത്തരം സ്ത്രീകളില്‍ വിഷാദ രോഗം, മാനസിക അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. സൈക്കോമാറ്റിക് മെഡിസിന് ജേണലിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
