Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏകാന്തത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
ഏകാന്തത ഇഷ്ടപ്പെടാത്തവരില്ല, എല്ലാ ബഹളങ്ങളില്‍ നിന്നുമൊഴിഞ്ഞ് തീര്‍ത്തും ഏകരായി പഴയ കാലത്തിന്റെ നേര്‍ത്ത വേദനകളിലൂടെയോ പുതിയ സ്വപ്നങ്ങളിലൂടെയോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സഞ്ചരിച്ച് ആത്മനിര്‍വൃതിയടയുക...
തീര്‍ത്തും വ്യത്യസ്തമായി ഒരു അനുഭവം തന്നെയായിരിക്കും ഇത്. എന്നാല്‍ ഏകാന്തതയുടെ തടവില്കഴിഞ്ഞ് ജീവിതം മടുത്തവരും കുറവല്ല. മധ്യവയസ്സു കടന്നവരിലാണ് ഏകാന്തതമൂലമുള്ള അസ്വസ്ഥത കാര്യമായി കണ്ടുവരുന്നത്.
ഏകാന്തത ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റുകളായ ലൂയിസ് ഹോക് ലേ, ജോണ്‍ കാഷിയോപ്പോ എന്നിവരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
50നും 68നുമിടയില്‍ പ്രായമുള്ള ഒരു കൂട്ടം വ്യക്തികളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇങ്ങനെ ഏകാന്തത അനുഭവിച്ച് ജിവിക്കുന്ന മുതിര്‍ന്നവരില്‍ ഭൂരിഭാഗവും ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്നവരാണത്രേ.
ജീവിതത്തില്‍ ഏറ്റവും സമ്മര്‍ദ്ദമനുഭവിച്ച കാലങ്ങളും കുട്ടിക്കാലത്തെ സംഭവങ്ങളുമല്ലാമാണ് ഏകാന്ത ജിവിതത്തിനിടയില്‍ ഇവരില്‍ മിക്കവര്‍ക്കും കൂട്ടാകുന്നത്. ഇത്തരം ഓര്‍മ്മകള്‍ കൂടുതലായി അയവിറക്കുന്നത് ഇവരില്‍ കൂടുതല്‍ മാനസികാസ്വസ്ഥതകളുണ്ടാക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദവും ആത്മവിശ്വാസക്കുറവുമുണ്ടാക്കുന്നു. ചെറിയ ചെറിയ പ്രശ്നങ്ങള്ക്കിടയില്പ്പോലും ഇത്തരക്കാര്‍ പിടിച്ചുനില്ക്കാന് കഴിയാതെ പതറിപ്പോകുന്നു.
ഇത്തരക്കാരുടെ മൂത്രം പരിശോധിച്ചപ്പോള്‍ അതില്‍ കൂടുതലായി അഡ്രിനാലിന്‍ കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. നേരെമറിച്ച് ഏകാന്തത കൂടുതലായി അനുഭവിക്കാത്തവരുടെ മൂത്രത്തില്‍ അഡ്രീനാലിന്റെ അളവ് കുറവാണ്. ഇതിന് കാരണം ഇവരില്‍ വൈകാരിക അസ്വസ്ഥതകള്‍ കുറവായതാണത്രേ. ഏകാന്തത അനുഭവിക്കുന്നവരിലാകട്ടെ വൈകാരിക പ്രശ്നങ്ങള്‍ കൂടുതലുമാണ്.
വൈകാരിക പ്രശ്നങ്ങളെ മറികടക്കാന്‍ ഉറക്കം ഒരു നല്ല മാര്‍ഗ്ഗമാണെങ്കിലും ഏകാന്തതയനുഭവിക്കുന്ന മധ്യവയസ്സ് കടന്നവരില്‍ മിക്കവര്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നു. ഇതും ഇവരുടെ ആരോഗ്യപ്രശ്നങ്ങളെ ഗുരുതരമാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications