Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കോള പാനീയങ്ങള് വൃക്കകളെ നിശ്ചലമാക്കും
കോള ഇനത്തില്പ്പെട്ട ലഘുപാനീയങ്ങള് അമിതമായി ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോര്ട്ട് .
നോര്ത്ത് കാരലീനയില് നടത്തിയ പഠനങ്ങളിലാണ് കോളകളുയര്ത്തുന്ന ആരോഗ്യ ഭീഷണിയെക്കുറിച്ച് വ്യക്തമായത്. എപ്പിഡമോളജിയെന്ന ജേണലിലാണ് പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദിവസേന രണ്ടിലേറെ തവണ കോളകുടിക്കുന്നവരില് വൃക്കരോഗം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. കോളകള്ക്ക് രുചിയേറ്റാനും അവ ഏറെനാള് കേടാകാതിരിക്കാനും വേണ്ടി ചേര്ക്കുന്ന ഫോസ്ഫോറിക് ആസിഡാണ് വൃക്കരോഗങ്ങള്ക്ക് കാരണമാകുന്നത്.
ഫോസ്ഫേറ്റുകള് അടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങളും പാനീയങ്ങളും അമിതമായി ഉപയോഗിച്ചാല് വൃക്കയില്കല്ല് പോലുള്ള രോഗങ്ങള് ഉണ്ടാകുമത്രേ. വൃക്കരോഗ സാധ്യതയുള്ളവര് കോളപോലുള്ള ലഘുപാനീയങ്ങളും ഫോസ്ഫേറ്റ് കുടുതലായി അടങ്ങിയ മാംസവും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് റിപ്പോര്ട്ടില് പറയുന്നു.
ധാരാളം വെള്ളം കുടിക്കുകയെന്നതാണ് വൃക്കകളുടെ ആരോഗ്യം നിലനില്ത്താന് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ദിവസേന രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നവരില് വൃക്കയില് കല്ല് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാല്പത് ശതമാനത്തോളം കുറഞ്ഞിരിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
