Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സൗന്ദര്യ ശസ്ത്രക്രിയ ചെയ്യുന്നവരില്‍ ആത്മഹത്യാ പ്രവണത
മാറിടം വലുതാക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളില്‍ ആത്മഹത്യാ പ്രവണത കൂടുതല്‍ കാണുന്നതായി പഠന റിപ്പോര്‍ട്ട്.
മാറിടം വലുതാക്കാനുള്ള സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സ്ത്രീകളില്‍ സാധാരണ സ്ത്രീകളെ അപേക്ഷിച്ച് മൂന്നിരട്ടി ആത്മഹത്യാ പ്രവണത കൂടുതലാണെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
വാന്റര്ബില്റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ലിയോണ്‍ ലിപ് വര്‍ത്തും സഹപ്രവര്‍ത്തകരുമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
മാറിടം വലുതാക്കള് ശസ്ത്രക്രിയയ്ക്കു വിധേയരായ 3,527 സ്വീഡന്‍കാരായ സ്ത്രീകളിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. ഇവരെല്ലാവരുംതന്നെ 1965നും 1993നും ഇടയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്. ഇതുകൂടാതെ മാറിടം വലുതാക്കല്‍ ശസ്ത്രക്രിയയ്ക്ക്് വിധേയരായ ഇപ്പോള്‍ ജിവിച്ചിരിപ്പില്ലാത്ത സ്ത്രീകളുടെ മരണ റിപ്പോര്‍ട്ടുകളും ഗവേഷകര്‍ പരിശോധിച്ചിരുന്നു.
19 വര്‍ഷത്തിനിടയില്‍ ശസ്ത്രക്രിയക്ക് വിധേയരായവരില്‍ 24 സ്ത്രീകളെങ്കിലും ആത്മഹത്യചെയ്തവരാണ്. ശസ്ത്രക്രിയ നടന്ന് പത്തുവര്‍ഷത്തിനുള്ളില്‍ ആത്മഹത്യാ പ്രവണ കൂടുതലായി കാണുന്നില്ല. എന്നാല്‍ പത്തുവര്‍ഷം കഴിയുന്നതോടെയാണ് ഇത്തരം സ്ത്രീകളില്‍ ഈ മാനസികമാറ്റം രൂപപ്പെടുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ശസ്ത്ര്ക്രിയ്ക്ക് വിധേയരായ സ്ത്രീകളില്‍ മിക്കവരിലും മാനസികപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരിക മാറ്റം വരുമ്പോള്‍ തന്നോടുതന്നെ തോന്നുന്ന അമിത ആരാധനയുമായും ശാരീരിക മാറ്റങ്ങളുണ്ടാക്കുന്ന പ്രത്യേക അവസ്ഥയുമായും ഇതിന് ബന്ധമുണ്ടായേയ്ക്കുമെന്ന് ലിപ് വര്‍ത്ത് പറുന്നു.
ആത്മഹത്യാ പ്രവണത കൂടതലായി കാണുന്നതിനൊപ്പം തന്നെ ഈ ശസ്ത്രക്രിയക്ക്് വിധേയരായ പലസ്ത്രീകളും ലഹരിമരുന്നുകളും ആള്‍ക്കഹോളും കൂടുതലായി ഉപയോഗിക്കുന്നുണ്ടത്രേ. ഒപ്പം ഇവയുടെ അമിത ഉപയോഗം മൂലമുണ്ടായ മരണങ്ങളും കുറവല്ലെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗവേഷകര്‍ പഠനവിധേയമാക്കിയ മരണ റിപ്പോര്‍ട്ടുകളില്‍ 38 എണ്ണവും ആത്മഹത്യയായിരുന്നു. ഇവരെല്ലാവരും മാറിടം വലുതാക്കല്‍ ശത്ര്ക്രിയയ്ക്ക് വിധേയരായവരാണ്. മിക്കവരും മാനസികപ്രശ്നങ്ങളിലും നിന്നും ലഹരിയുടെ ഉപയോഗത്തില്‍ നിന്നുമാണത്രേ ആത്മഹത്യയിലേയ്ക്കെത്തിയത്. എന്നാല്‍ ഇവരില്‍ കാന്‍സര്‍ രോഗബാധയുടെ പ്രത്യേകിച്ചും സ്തനാര്‍ബുദ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications