Latest Updates
-
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രണയം ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം
പ്രണയമാണ് ജീവിതത്തിലെ ഏറ്റവും സുഖാനുഭൂതിയുള്ള വികാരമെന്നേ ഒന്നു പ്രണയിച്ചവരെല്ലാം സാക്ഷ്യപ്പെടുത്തൂ.
എന്നാല്‍ പ്രണയം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രണയത്തിന് ആളുകളെ രോഗാതുരരാക്കാനുള്ള കഴിവുണ്ടത്രേ. ഹൃദയത്തില്‍ നിന്നുംവരുന്ന കറകളഞ്ഞ പ്രണയത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്.
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷക സംഘമാണ് ആരോഗ്യത്തില്‍ പ്രണയത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയത്. അഗാധമായ പ്രണയം കണ്ണുകളുടെ കൃഷ്ണമണി വികസിക്കുക, ഉള്ളംകൈ വിയര്‍ക്കുക, ഹൃദയ മിടിപ്പ് വര്ധിയ്ക്കുക തുടങ്ങി നിരവധി ശാരീരികമാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഇത് ആരോഗ്യത്തിന് ഹാനികരമാകുന്നതിനെക്കുറിച്ച് പ്രൊഫസര്‍ മാര്‍ടിന്‍ കേവി പറയുന്നു- പ്രണയമെന്ന വികാരം അതിന്റെ ഉന്നതിയിലെത്തുമ്പോള്‍ പലരുടെയും കൃഷ്ണമണികള്‍ വികസിയ്ക്കുന്നു, കൈപ്പത്തികള്‍ വിയര്‍ക്കുകയും ഹൃദയ സ്പന്ദനം ക്രമാതീതമായി വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു. ഈ അവസ്ഥ പലപ്പോഴായി സംഭവിക്കുകയും ചെയ്യന്നു.
അഡ്രീനാലിന് എന്ന ഹോര്‍മ്മോണ്‍ ശരീരത്തില്‍ കൂടുതലായി വ്യാപിക്കുന്നതിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്. അഡ്രീനാലിന്റെ അളവ് കൂടുന്നത് ശരീരത്തിന് ഹാനികരമാണ്. മാത്രമല്ല അടിക്കടിയുണ്ടാകുന്ന വൈകാരിക വിക്ഷോഭങ്ങള്‍ ഹൃദയത്തിനും വെല്ലുവിളിയുയര്‍ത്തും.
പ്രണയം നഷ്ടപ്പെടുമ്പോള്‍ പ്രണയികളിലുണ്ടാകുന്ന മാനസിക വിഭ്രാന്തികളാണ് ഏറ്റവും വലിയ പ്രശ്നക്കാര്‍. ഇത്തരം വൈകാരികാഘാതങ്ങള്‍ പലപ്പോഴും ആളുകളുടെ ഹൃദയങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെവരുന്നു.
വ്യക്തികള്‍ ക്ഷീണിയ്ക്കുകയും ഉത്സാഹമില്ലാത്തവരായി മാറുകയും ചെയ്യുന്നു. ചിലരില്‍ ഇത്തരം പ്രശ്നങ്ങള്‍ മരണത്തിന് വരെ കാരണമാവുകയും മാനസിക സമനിലതെറ്റുന്നതിനിടയാക്കുകയും ചെയ്യുന്നുണ്ട്.
വികാരങ്ങള്‍ക്ക് ആരോഗ്യവുമായി വേര്‍പെടുത്താനാകാത്ത ബന്ധമുണ്ട്-മനുഷ്യരുടെ വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മാര്ട്ടിന് വ്യക്തമാക്കുന്നു. ഭാര്യയുടെ മരണം നേരിടേണ്ടിവരുന്ന ഒരു പുരുഷനില്‍ ഹൃദയാരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ അമ്പത് ശതമാനത്തോളം സാധ്യതയുണ്ടെന്നും മാര്ട്ടിന് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
