Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സ്ത്രീകളില്‍ മദ്യപാനം കൂടുന്നത് നാല്പതിന് ശേഷം
നാല്‍പ്പത് വയസ്സിനുമുകളിലുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കഹോള്‍ ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
സിറ്റിസെന്ററില്‍ രാത്രി വൈകിയെത്തിയെത്തുന്ന 893 പേരില്‍ സ്ഥിരമായി ഒരു വര്‍ഷത്തോളം പരിശോധന നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.
പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ ജൊന്നാഥന് ഷെഫേര്‍ഡിന്റെ അഭിപ്രായത്തില്‍ പ്രായമേറുമ്പോള്‍ സ്ത്രീകളില്‍ മദ്യപാനശീലം കൂടാന്‍ കാരണമാക്കന്നത് അവരുടെ കുറഞ്ഞ ഗാര്‍ഹിക ഉത്തരവാദിത്തങ്ങളാണ്. ചെറുപ്രായത്തില്‍ സ്ത്രീകള്‍ക്ക് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കൂടുതലാണ്. കുട്ടികള്‍, ഭര്‍ത്താവ്, ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കുവേണ്ടി ചെയ്തുതീര്‍ക്കാനുള്ള ജോലികളാണ് യഥാര്‍ത്ഥത്തില്‍ അവരെ ഈ ശീലത്തിന് അടിമകളാക്കാത്തത്.
എന്നാല്‍ കുട്ടികള്‍ വളരുന്നതോടെ വലിയ ഉത്തരവാദിത്തം അവസാനിയ്ക്കുകയും അവരുടെ സ്വാതന്ത്ര്യത്തിന് സീമകളില്ലാതാവുകയും ചെയ്യുന്നു. പിന്നീടാണ് പലരും മദ്യപാനത്തിലേയ്ക്ക് തിരിയുന്നത്- ജൊന്നാഥന് പറയുന്നു.
സ്ത്രീകളില്‍ ഇരുപത് ശതമാനം പേരും പുരുഷന്മാരില് 40 ശതമാനം പേരും അസാധാരണമാം വിധം മദ്യപിക്കുന്നതുമൂലം ആരോഗ്യപരമായി ഏറെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പുരുഷന്മാരുടെ രക്തത്തിലെ ആള്‍ക്കഹോളിന്റെ അളവ് അതിന്റെ പാരമ്യത്തിലെത്തുന്നത് 29 വയസ്സിലാണത്രേ. പിന്നീടങ്ങോട്ട് അവരുടെ മദ്യപാനം കുറഞ്ഞുവരുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീകളിലാകട്ടെ നാല്പതാമത്തെ വയസ്സിലാണ് രക്തത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കഹോള്‍ അംശം ചേരുന്നത്.
പുരുഷന്മാര് ഒരു ഘട്ടത്തില്‍ ഏഴുമണിക്കൂറോളം മദ്യപിക്കുമ്പോള്‍ സ്ത്രീകള്‍ അഞ്ചേമുക്കാല്‍ മണിക്കൂറാണത്രേ മദ്യപിക്കുന്നത്. സ്ത്രീകളില്‍ പ്രായം കുറഞ്ഞവരേക്കാള്‍ മദ്യപാനാസക്തി പ്രായം കൂടിയവര്‍ കാണിയ്ക്കുമ്പോള്‍ പുരുഷന്മാരില് ഇത് നേരെ തിരിച്ചാണെന്നും സര്‍വ്വേയില്‍ പറയുന്നു.
പുരുഷന്മാര് ഇരുപതുകളുടെ അവസാനത്തില്‍ എന്നാല്‍ മുപ്പത് വയസ്സിന് മുമ്പ് ആണത്രേ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നത്. പ്രായമേറിയ പരുഷന്മാരേക്കാളും ഈ പ്രായത്തിലുള്ളവരിലാണത്രേ മദ്യപാനാസാക്തി കൂടുതല്‍ കാണുന്നത്. പ്രായം കുറഞ്ഞ മദ്യപന്മാരില് അതായത് വിദ്യാര്‍ത്ഥികളിലും തൊഴില്‍ രഹിതരിലും മദ്യപാനം കൂടുതലായി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
