Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൗഹൃദങ്ങള്ക്ക് പിന്നില് കളിയ്ക്കുന്നത് ആരാണ്?
സുഹൃദ് ബന്ധങ്ങള് രൂപപ്പെടുന്നത് പലകാര്യങ്ങളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തിലാണ്.
ചിലപ്പോള് പരിചയപ്പെടുന്നവരുടെ സ്നേഹപൂര്ണ്ണമായ പെരുമാറ്റമാവാം ഒരു ബന്ധത്തിന് തുടക്കമിടുന്നത്. മറ്റു ചിലപ്പോള് പരസ്പരം എതിര്ക്കുകയും വിമര്ശിക്കുകയും ചെയ്തുപോന്നവര് പിന്നീട് ആത്മസുഹൃത്തുക്കളായി മാറിയേക്കാം.
ഇതിന്റെയൊക്കെ പിന്നില് കളിയ്ക്കുന്നത് ജീനാണെന്നാണ് ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. വെര്ജിനിയ കോമണ്വെല്ത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് തീര്ത്തും രസകരമായ ഈ കണ്ടെത്തല് നടത്തിയിരിക്കുന്നത്.
വ്യക്തികള് വളര്ച്ച പ്രാപിയ്ക്കുമ്പോള് തങ്ങളുടെ സുഹൃത്തുക്കളെയും പ്രിയജനങ്ങളെയും തിരഞ്ഞെടുക്കാന് അവരെ പ്രേരിപ്പിക്കുന്നത് ജീനുകളുടെ പ്രവര്ത്തനമാണത്രേ. ഏതുതരത്തിലുള്ള ബന്ധങ്ങള്വേണമെന്ന് തീരുമാനിയ്ക്കുന്നതും ഈ ജീനുകള്തന്നെയാണെന്നാണ് ഗവേഷകര് സാക്ഷ്യപ്പെടുത്തുന്നത്. ഇതിനൊപ്പം ഗൃഹാന്തരീക്ഷങ്ങളും ഒരു വ്യക്തി തീരുമാനമെടുക്കുന്നതിന് പിന്നില് പ്രവര്ത്തിക്കുന്നുണ്ടെന്ന് ഗവേഷകര് പറയുന്നു.
അതായത് ജീനുകളും ഗൃഹാന്തരീക്ഷവും ചേര്ന്നാണ് ഒരു വ്യക്തിയുടെ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ചുരുക്കം. ബാല്യത്തിനും വാര്ദ്ധക്യത്തിനും ഇടയിലുള്ള 1800റോളം ആണ് സുഹൃത്തുക്കളെയാണ് ഗവേഷകര് പഠനവിധേയമാക്കിയത്. ഇവരില് 1988മുതല് 2004വരെയുള്ള വര്ഷങ്ങളില് ജനിച്ചവരുണ്ടായിരുന്നു.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിനൊപ്പംതന്നെ വ്യക്തികളില് സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങള് രൂപീകരിയ്ക്കപ്പെടുന്നതിലും ജീനുകള്ക്കും ഗൃഹാന്തരീക്ഷത്തിനും മുഖ്യമായ പങ്കുണ്ട്. ഇങ്ങനെ രൂപീകരിയ്ക്കപ്പെടുന്ന സ്വഭാവങ്ങളുടെ ഭാഗമാണ് ഓരോ വ്യക്തിയും തിരഞ്ഞെടുക്കുന്ന ബന്ധങ്ങളും.
കൗമാരകാലത്താണ് ഈ ജീനുകള് ഏറ്റവും കൂടുതലായി പ്രവര്ത്തിക്കുന്നത്. അതായത് ഒരു വ്യക്തിയെ സമൂഹത്തിന് സ്വീകാര്യനാക്കിമാറ്റുന്നതും സാമൂഹ്യ വിരുദ്ധനാക്കി മാറ്റുന്നതിനുമുള്ള കാര്യമായ പ്രവര്ത്തനങ്ങള് നടക്കുന്നത് കൗമാരകാലത്താണ്. ഇക്കാലത്ത് തന്നെയാണ് മിക്കവ്യക്തികളും ദൃഢമായ സൗഹൃദങ്ങള് സ്ഥാപിയ്ക്കുന്നതും.
വീട്ടില് നിന്നും പുറത്തിറങ്ങാന് തുടങ്ങുന്ന പ്രായത്തിലാണ് കുട്ടികള് കൂടുതലായും സൗഹൃദങ്ങള് സ്ഥാപിയ്ക്കാന് താല്പര്യം കാണിയ്ക്കുന്നത്. മാനസികാവസ്ഥകളും വികാരങ്ങളുംതന്നെയാണ് സൗഹൃദങ്ങള് ഉണ്ടാക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നതെന്നും പഠനത്തില് പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
