Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ഭക്ഷണം മിതമാക്കൂ, വ്യായാമം ചെയ്യൂ, ആയുസ്സ് കൂട്ടാം
കൂടുതല്‍ക്കാലം ജീവിക്കാനാഗ്രഹിക്കാത്തവരാരെങ്കിലുമുണ്ടോ എന്നാല്‍ ജീവന് കൂടുതല്‍ക്കാലം നിലനില്ക്കമെന്നോര്ത്ത് ഭക്ഷണക്കാര്യത്തിലും വ്യായാമത്തിലും ശ്രദ്ധചെലുത്തുന്നവര്‍ വളരെ കുറവുമാണ്.
ഇഷ്ടപ്പെട്ടത് കണ്ടാല്‍ വാരിവലിച്ചു തിന്നുകയും പിന്നെ എവിടെയെങ്കിലും ചടഞ്ഞുകൂടുകയും ചെയ്യുന്നവരാണ് കൂടുതലും. ഇവര്‍ക്ക് കൂടുതല്‍ക്കാലം ജീവിക്കണമെന്ന് ആഗ്രഹിക്കുകയല്ലാതെ അത് സാധിക്കാന്‍ വഴിയില്ല.
പൊണ്ണത്തടിയാണ് മിക്കവരിലും അസുഖങ്ങളും അസ്വസ്ഥതകളുമുണ്ടാക്കുന്നത്. ശരീരഭാരം മിതപ്പെടുത്തിയാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കാമെന്ന് ഈയിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞു കഴിഞ്ഞു.
അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ശരീരഭാരവും ആയുസ്സും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മിതമായ ഭക്ഷണക്രമവും ഒപ്പം വ്യായാമം ചെയ്യുന്നത് ശീലമാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതാണ് ഈ പഠനഫലം.
പൊണ്ണത്തടിയും കൂടിയ ശരീരഭാരവും പ്രമേഹം. രക്താതിസമ്മര്‍ദ്ദം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് നേരത്തേതന്നെ പഠനങ്ങളില്‍ തെളിഞ്ഞതാണ്. ശരീര ഭാരം കുറയുമ്പോള്‍ മസ്തിഷ്കത്തിലേയ്ക്ക് ഇന്‍സുലിന്‍ എത്തുന്നത് പരിമിതപ്പെടും ഇതാണത്രേ ആയുസ്സ് കൂട്ടാനിടയാക്കുന്നത്.
ശരീരത്തില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ശരീരത്തില്‍ ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയാല്‍ ആയുസ്സ് കൂടുമെന്ന് മുമ്പ് മറ്റ് ജീവികളില്‍ നടത്തിയ പഠനത്തിലും തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്കുന്ന പരീക്ഷണങ്ങളാണ് ഹൊവാര്‍ഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ മൊറിസ് വൈറ്റിന്റെ നേതൃത്വത്തില്‍ നടന്നത്.
ഇതിനായി ഇന്‍സുലിന്‍ സൂചകങ്ങള്‍ മസ്തിഷ്കത്തിലെത്തിക്കുന്ന ഐആര്‍എസ്-2 എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനം ഗവേഷകര്‍ സൂക്ഷ്മമായി പരിശോധിച്ചു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ പ്രോട്ടീനിന്റെ അളവ് പകുതിയായി കുറച്ചപ്പോള്‍ അവയുടെ ആയുസ്സ് 18 ശതമാനം വര്‍ദ്ധിച്ചതായി കണ്ടെത്തി.
ഐആര്‍എസ്-2 പ്രോട്ടീനിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്തുകവഴി പൊണ്ണത്തടിക്കാര്ക്കുപോലും ഭാവിയില്‍ ഈആയുസ്സ് നീട്ടിക്കിട്ടാന്‍ ഈ ഗവേഷണം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. പൊണ്ണത്തടിയ്ക്കൊപ്പം ഇന്‍സുലിന്‍ തോത് വര്‍ദ്ധിക്കുകയും ചെയ്താല്‍ അത് പ്രജ്ഞാനാശം(ഡിമെന്‍ഷ്യ)യ്ക്ക് കാരണമായേക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
