Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ജോലി സമ്മര്‍ദ്ദം വിഷാദരോഗത്തിലേയ്ക്ക് നയിക്കുന്നു
മാനസിക സമ്മര്‍ദ്ദമേറിയ ജോലികള്‍ ആളുകളില്‍ വിഷാദരോഗവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നതായി ബ്രിട്ടനിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
മുപ്പത്തിരണ്ടുവയസ്സുള്ള ആയിരമാളുകളില് നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ലണ്ടന്‍ കിംഗ്സ് കോളെജിലെ സൈക്ക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
പഠനവിധേയരാക്കിയവരില്‍ 45ശതമാനം പേരില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടിയതുമൂലം വിഷാദ രോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മിക്കവരിലും സമ്മര്‍ദ്ദമേറിയ ജോലികളാണ് ഈ മാനസികാവസ്ഥ ഉണ്ടാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ മിക്കവരും സാധാരണ ജോലിസമയത്തിലും കൂടുതല്‍ ജോലിചെയ്യുന്നവരും, ഉയര്‍ന്ന മാനസിക പ്രവര്‍ത്തനം ആവശ്യമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരുമാണ്.
അഭിനേതാക്കള്‍, മസ്തിഷ്ക ശസ്ത്രക്രിയാ വിദഗ്ധര്‍, അധ്യാപകര്‍, പൈലറ്റുമാര്‍, തൂപ്പുജോലിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിങ്ങനെ നാനാതുറകളില്‍ ജോലിചെയ്യുന്നവരെയുള്പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പത്തുശതമാനം പുരുഷന്മാരും 14ശതമാനം സ്ത്രീകളും വിഷാദ രോഗത്തിന്റെ ആദ്യ ഘട്ടത്തിലുള്ളവരാണെന്നാണ് ഒരു വര്‍ഷത്തോളം നീണ്ട പഠനത്തിന്റെ അവസാനം ഗവേഷകര്‍ കണ്ടെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
