Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇടതുകയ്യന്മാര്‍ക്ക് പിന്നിലെ ജനിതക രഹസ്യങ്ങള്‍
പൊതുവേ മനുഷ്യര്‍ വലതുകൈവഴക്കത്തോടെ ജനിയ്ക്കുന്നു. എന്നാല്‍ ഇതിനിടെ പലപ്പോഴും പതിവുകള്‍ തെറ്റിച്ച് ചിലര്‍ ഇടതുകയ്യന്മാരാകുന്നു. ഇതിന് പിന്നിലെ രഹസ്യത്തെപ്പറ്റി ശാസ്ത്രലോകം അന്വേഷണം തുടങ്ങിയിട്ട് കാലങ്ങളായി.
ഇപ്പോള്‍ ഈ രഹസ്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടാന്‍ കഴിഞ്ഞേയ്ക്കുന്ന കാര്യങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍.
ഇടതുകയ്യന്മാരുടെ തലച്ചോര്‍ സജ്ജീകരിച്ചിരിക്കുന്നത് പ്രത്യേക രീതിയിലാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ആളുകള്‍ ഇടതുകയ്യന്മാരായി മാറുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീനുകളെയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ശരീരശാസ്ത്ര രഹസ്യങ്ങള്‍ക്കൊപ്പം ഇടതുകയ്യന്മാരില് മാനസികരോഗം(സ്കിറ്റ്സൗഫ്രീനിയ- പ്രവൃത്തികള്‍ക്കും ചിന്തകള്‍ക്കും വികാരവുമായി പൊരുത്തമില്ലാത്ത മാനസികരോഗം) പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
എല്ആര്ആര്ടിഎം1 എന്ന ജീനാണ് സംസാരം, തുടങ്ങിയ ശാരീരിക പ്രവൃത്തികളെ നിയന്ത്രിക്കുന്നത് ഒപ്പം വൈകാരിക പ്രവൃത്തികളെ നിയന്ത്രിക്കുന്നതും ഇതേ ജീന്‍ തന്നെയാണ്. വലതുകയ്യന്മാരായ ആളുകളില്‍ സാധാരണയായി തലച്ചോറിലെ ഇടതുവശമാണ് സംസാരം ഭാഷ , ശബ്ദം പുറപ്പെടുവിക്കുക എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഇടതുവശം മാനസിക വികാരങ്ങളെയും നിയന്ത്രിക്കുന്നു.
എന്നാല്‍ ഇടതുകയ്യന്മാരില് ഇതുനേരെ തിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ആര്ആര്ടിഎംഐ ജീനിന്റെ പ്രവര്‍ത്തനം തന്നെയാണ് ഇതിനും കാരണം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ അസാധാരണ നിലയില്‍ തലച്ചോര്‍ രൂപപ്പെടുന്നതുകൊണ്ടാണത്രേ ഇടതുകയ്യന്മാരില് മാനസിക രോഗ സാധ്യത വര്‍ധിക്കുന്നത്.
സ്കിറ്റ്സൗഫ്രീനിയ പിടിപെടാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഇതേവരെ അവസാന ഉത്തരം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ ഈ പഠനം ഈ രോഗവുമായി ബന്ധപ്പെട്ട നിഗൂഡതകളിലേയ്ക്ക് വെളിച്ചം വീശുമെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കരുതുന്നത്.
മാത്രമല്ല പലതരം മാനസികരോഗങ്ങള്‍ക്കും കാരണമാക്കുന്നതും തലച്ചോറിന്റെ അടിസ്ഥാന സ്വഭാവമായ ഘടനാപരമായ പൊരുത്തമില്ലായ്മയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയേക്കാമെന്നും ഇവര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
