Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുകവലി ലൈംഗിക ജീവിതം നശിപ്പിക്കുന്നു
പുകവലിക്കുന്ന പുരുഷന്മാരുടെ ലൈംഗിക ജീവിതം താളംതെറ്റുന്നതായി പഠന റിപ്പോര്‍ട്ട്.
പുകവലികൂടുന്നതിനനുസരിച്ച് ഇഞ്ചിഞ്ചായാണ് ഇവരുടെ ലൈംഗിക ശേഷി നഷ്ടപ്പെടുകയെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ടുലേന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെയും ന്യു ഓര്ലന്സിലെ ട്രോപ്പിക്കല്‍ മെഡിസന് വിഭാഗവും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് പുകവലി ഉണ്ടാക്കുന്ന പുതിയ ആരോഗ്യപ്രശ്നങ്ങള്‍ വെളിപ്പെട്ടത്.
35നും 74നും ഇടയില്‍ പ്രായമുള്ള 7684 പുരുഷന്മാരിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. ലൈംഗിക സംബന്ധമായ മറ്റസുഖങ്ങളൊന്നും ഇല്ലാത്തവരായിരുന്നു പഠനവിധേയരാക്കിയവരെല്ലാം. ചോദ്യാവലി നല്‍കിയാണ് പഠനത്തിന് വേണ്ട വിവരങ്ങള്‍ ഇവരില്‍ നിന്നും ശേഖരിച്ചത്.
വലിക്കുന്ന സിഗരറ്റുകള്ക്കനുസരിച്ചുതന്നെ ഇവരില്‍ ലൈംഗിക ശേഷിക്കുറവും സംഭവിയ്ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതില്‍ പ്രമേഹരോഗമുള്ളവരില്‍ ഈ പ്രശ്നം വളരെ ഗുരുതരമായിരിക്കുന്നതായാണ് കണ്ടത്.
ഇതൊരിക്കലും ഒരു മരണകാരണമായേക്കുന്ന അസുഖമല്ല. പക്ഷേ ഈ ഒരൊറ്റ കാരണം കൊണ്ട് കൈവിട്ടുപോകുന്നത് സ്വന്തം ജീവിതമാണെന്നുമാത്രം- ഗവേഷകര്‍ മുന്നറിയിപ്പു തരുന്നു. മാത്രമല്ല ശ്വാസകോശ കാന്‍സറുള്‍പ്പെടെ ഒട്ടേറെതരം കാന്‍സറുകള്‍ക്കും കാരണമാകുന്നതും പുകവലിയാണെന്ന് പഠനറിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
