Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നിദ്രാശീലങ്ങള് കൗമാരക്കാരുടെ സ്വഭാവത്തെ സ്വാധീനിയ്ക്കുന്നു
നിദ്രാശീലങ്ങളും, പ്രത്യേകതകളും കുട്ടികളുടെ സാമൂഹിക പെരുമാറ്റ രീതികളെ ബാധിയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്.
പ്രത്യേകിച്ചും എട്ടുവയസ്സിന് താഴെയുള്ള കുട്ടികളില്‍പ്പോലും ഉറക്കത്തിലെ പ്രത്യേകതകള്‍ സാമൂഹ്യവിരുദ്ധമായ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
വളരെ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന കുട്ടികളില്‍ കൂടുതല്‍ സാമൂഹിക വിരുദ്ധ സ്വഭാവങ്ങള്‍ രൂപപ്പെടുന്നുണ്ടത്രേ. എന്നാല്‍ ഇവരെ അപേക്ഷിച്ച് നേരത്തേ ഉറങ്ങുകയും നേരത്തേ ഉണര്‍ന്ന് ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുട്ടികളില്‍ ഇത്തരം സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങള്‍ കാണുന്നില്ലെന്നുമാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.
പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഡവലപ്മെന്റ് സൈക്കോളജിക്കല്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
വൈകി ഉറങ്ങി, വൈകി ഉണരുന്നവരില്‍ ആത്മനിയന്ത്രണം ഇല്ലാതാവുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാതാവുക എന്നീ സ്വഭാവ സവിശേഷതകളാണ് കാണുന്നത്. ഇതാണത്രേ പിന്നീട് കൂടുതല്‍ ഗുരുതരമായ സ്വഭാവ വൈകല്യങ്ങളിലേയ്ക്ക് നയിക്കുന്നത്.
പഠനത്തിനായി നിരീക്ഷണം നടത്തിയ കുട്ടികളുടെ സംഘത്തില്‍ ആണ്കുട്ടികളിലാണത്രേ ഇത്തരം സ്വഭാവവൈകല്യങ്ങള്‍ കൂടുതലായും കാണുന്നത്. ഇവര്‍ എപ്പോഴും നിയമങ്ങളും നിബന്ധനകളും ലംഘിയ്ക്കാന്‍ ആവേശം കാണിയ്ക്കുന്നവരായിരിക്കുമത്രേ.
8നും 13നും ഇടയില്‍ പ്രായമുള്ള 111 കുട്ടികളിലാണ് ഗവേഷണ സംഘം പഠനംനടത്തിയത്. ഇവരില്‍ കാലത്തും വൈകീട്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കപ്പെടുന്നത് കോര്ടിസോള്(അഡ്രിനല്‍ കോര്‍ടെക്സ് ഹോര്‍മോണ്‍) ഹോര്‍മോണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്.
വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന കുട്ടികള്‍ സാധാരണ വൈകുന്നേരങ്ങളിലാണ് കൂടുതലായും പ്രവര്‍ത്തന നിരതരാകുന്നത്. പക്ഷേ ഈ സമയത്ത് ഇവരുടെ മാനസിക സമ്മര്‍ദ്ദം കൂടുകയും അവരില്‍ സ്വഭാവവൈകല്യങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. നേരമറിച്ച് നേരത്തേ ഉണരുകയും നേരത്തേ ഉറങ്ങുകയും ചെയ്യുന്ന കുട്ടികളില്‍ ഇത്തരം സ്വഭാവസവിശേഷതകര് രൂപപ്പെടുന്നില്ല- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
