Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലജ്ജ മാറ്റി സ്മാര്‍ട്ട് ആകാന്‍ സ്പ്രേ!
ആള്ക്കൂട്ടത്തിനിടയിലെത്തുമ്പോള് ലജ്ജകൊണ്ട് ഓടിരക്ഷപ്പെടാന്‍ തോന്നാറുണ്ടോ? എവിടെയായാലും ഒരു അസ്വസ്ഥതയും കൂടാതെ കളിച്ചുചിരിച്ചു നില്ക്കുന്നവരെക്കാണുമ്പോള് എനിയ്ക്കും ഇങ്ങനെയാകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാറുണ്ടോ?
ഉണ്ടെങ്കില്‍ അക്കാര്യം സാധിക്കാന്‍ അവസരമൊരുങ്ങിക്കഴിഞ്ഞു. ഒരു സ്പ്രേവാങ്ങി ഉപയോഗിച്ചാല്‍ മതി. നിങ്ങളുടെ ലജ്ജ പമ്പകടക്കും. പിന്നെ മറ്റുള്ളവരെപ്പോലെ വാതോരാതെ സംസാരിച്ച് എല്ലാവരുമായി ഇടപഴകി നടക്കാം.
യൂണിവേഴ്സിറ്റി ഓഫ് സൂറിച്ചിലെ ഗവേഷകരാണ് ലജ്ജമാറ്റാനുള്ള സ്പ്രേ കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോഗിക്കാനും ഏറെ എളുപ്പമാണത്രേ. മൂക്കിലേക്ക് നേരിട്ടു ഉപയോഗിയ്ക്കാവുന്നതാണിത്. ഉപയോഗിക്കേണ്ട താമസം ആത്മവിശ്വസം വര്‍ദ്ധിച്ച് സ്മാര്‍ട്ടാകും.
ഓക്സിടോസിന്‍ എന്ന ഹോര്‍മോണാണ് മനുഷ്യരില്‍ അത്മവിശ്വാസവും ഉത്സാഹവും മറ്റുള്ളവരോട് ബന്ധം സ്ഥാപിക്കാനുള്ള മനോഭാവവുമെല്ലാമുണ്ടാക്കുന്നത്. മനസ്സില്‍ സ്നേഹം തോന്നുന്ന സമയത്താണ് ഓക്സിടോസിന്‍ കൂടുതലായി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കൃത്രിമമായി ലബോറട്ടറിയില്‍ ഉണ്ടാക്കിയെടുത്ത ഓക്സിടോസിന്‍( സിന്തറ്റിക് ഓക്സിടോസിന്‍) ആണ് സ്പ്രേയില്‍ ഉപയോഗിക്കുന്നത്.
ഇതിനുവേണ്ടിയുള്ള പഠനവും ഗവേഷണവും നടക്കുന്നതിനിടെ സ്പ്രേ ഉപയോഗിച്ച എഴുപതോളം മുതിര്‍ന്നവരില്‍ വിശ്വസിക്കാനാവാത്ത മാറ്റമാണുണ്ടായതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്പ്രേ ഉപയോഗിച്ചപ്പോള്‍ ഇവരില്‍ വര്‍ദ്ധിച്ച ആകാംഷ, ലജ്ജ എന്നിവ പൂര്‍ണ്ണമായും ഇല്ലാതായത്രേ.
സ്പ്രേയിലുപയോഗിച്ചിരിക്കുന്ന ഹോര്‍മോണ്‍ ഭയമെന്ന മാനസികാവസ്ഥയെ നിയന്ത്രിയ്ക്കുന്നതുവഴിയാണ് ആളുകളില്‍ മാറ്റമുണ്ടാക്കുന്നത്. മൂക്കില്‍ക്കൂടി ഉപയോഗിയ്ക്കുമ്പോഴാണ് ഇത് ഏറ്റവും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. ശരീരം വളരെ പെട്ടന്നാണത്രേ ഇതിനോട് പ്രതകരിയ്ക്കുന്നത്.
ഇതുപയോഗിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനിരിക്കുകയാണ് ഗവേഷകര്‍. തുടര്‍ പഠനങ്ങളും വിജയകരമാവുകയാണെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്പ്രേ വിപണിയിലെത്തുമെന്നും ഇവര്‍ ഉറപ്പുനല്‍കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
