Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പെണ്ണിന് ഗര്‍ഭം ധരിക്കാന്‍ ആണ്‍തുണ വേണ്ട!
ആണിന്റെ പുരുഷത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്ന പഠനഫലവുമായി ന്യൂകാസ്റ്റില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തി.
മാതൃകോശത്തില്‍ നിന്ന് ബീജം സൃഷ്ടിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ശാസ്ത്രലോകത്തില്‍ പുതിയ വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണീ വെളിപ്പെടുത്തല്‍.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് സഹായകമാവുന്ന ഈ ഗവേഷണ ഫലം മറ്റൊരു സാധ്യതയ്ക്ക് കൂടി വഴിതെളിയിക്കുന്നു. ആണ്‍തുണയില്ലാതെ പെണിന് ഗര്‍ഭം ധരിക്കാമെന്നാണ് ഇതിന്റെ മറുവശം.
ഏതു തരം കോശമായും മാറ്റാവുന്ന മാതൃകോശങ്ങളാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. എലികളുടെ ഭ്രൂണത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത കോശങ്ങളുപയോഗിച്ചു ബീജം സൃഷ്ടിക്കുന്നതിലും ഗവേഷകസംഘം വിജയിച്ചിട്ടുണ്ട് .
ഈ ബീജത്തെ അണ്ഡത്തില് നിക്ഷേപിച്ച ശേഷം അത് മറ്റൊരു എലിയില്‍ കടത്തിവിട്ടു. ഇതില്‍ നിന്ന് ഏഴു എലികുഞ്ഞുങ്ങളാണ് ജന്മമെടുത്തത്.
അതില്‍ ആറെണ്ണം പൂര്ണ്ണവളര്ച്ചയെത്തി. എന്നാല്‍ ഈ എലികള്‍ക്കെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ അമിതതൂക്കമോ തൂക്കംകുറവോ എല്ലാ എലികളിലും കാണപ്പെട്ടു.
ചിലതിന് നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും കൂടുതല്‍ ഗവേഷണത്തിന്റെ ആവശ്യകതയാണ് തെളിയുന്നതെന്ന് ഗവേഷകത്തിന് നേതൃത്വം നല്കിയ പ്രൊഫ. കരിം നയ്റനിയ പറഞ്ഞു.
ഷെഫ്ഫീല്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ വിത്തുകോശത്തില്‍ നിന്ന് ബീജവും അണ്ഡവും വികസിപ്പിക്കാമെന്ന് മുമ്പേ കണ്ടെത്തിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
