Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമ്മയുടെ കുഞ്ഞിന് മകള്‍ക്ക് ജന്മം നല്‍കാം
കാനഡ: ഏഴുവയസ്സുള്ള മകള്‍ക്കായി അമ്മ സ്വന്തം അണ്ഡം ശീതീകരിച്ചു സൂക്ഷിയ്ക്കുക. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴത്തെ ഏഴുവയസ്സുകാരി വളര്‍ന്ന് അമ്മയാകുമ്പോള്‍ അമ്മ സൂക്ഷിച്ചുവെച്ച അണ്ഡം ഉപയോഗിക്കുകയും അര്‍ദ്ധസഹോദരി അല്ലെങ്കില്‍ സഹോദരന് ജന്മം നല്‍കുകയും ചെയ്യുക.
ഒരേ സമയം കുഞ്ഞ് സ്വന്തം കുഞ്ഞും അനിയത്തിയോ അനിയനോ ആയിരിക്കുകയും ചെയ്യുക. ഒരു കെട്ടുകഥയുടെ സുഖമുണ്ട് കേള്‍ക്കാന്‍. എന്നാല്‍ ഒരു കാനഡക്കാരിയായ മാതാവ് മെലാനി ബോയ് വിന് ആണ് ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായി സ്വന്തം അണ്ഡം എടുത്ത് ശീതീകരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുന്നത്.
ഈ പ്രവണത ഏറെ ഉത്കണ്ഠാജനകമാണെന്നാണ് ഒരു കൂട്ടം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേ സമയം മോണ്ട്രിയയിലെ മക്ഗില്‍ റിപ്രൊഡക്ടീവ് സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നത് മെലാനി ബോവിന്സിന്റെ മാതൃത്വമെന്ന വികാരമാണ് ഇതിന് പിന്നിലെന്നാണ്.
സ്വന്തം പേരക്കുട്ടിയും നമ്മുടെ ശരീരത്തിന്റെ ഭാഗമായിരിക്കുക. മകള്‍ പ്രസവിയ്ക്കുന്ന കുഞ്ഞ് അവളുടെ സഹോദരിയോ സഹോദരനോ ആയിരിക്കുക- ചിന്തിച്ചു നോക്കൂ! ഇതിലും രസകരമായ കാര്യം എന്തുണ്ട് എന്നാണ് മെലാനി ചോദിയ്ക്കുന്നത്. ഇതുമാത്രമല്ല മെലാനിയുടെ ഏഴുവയസ്സുകാരി മകള്‍ ഫ്ലാവി ബോവിനാകട്ടെ ഭാവിയില്‍ ഗര്‍ഭധാരണം സാധ്യമാവുകയുമില്ല. ഫ്ലാവിയ്ക്ക് ക്രോമസോമുകളിലുള്ള തകരാറുകള്‍ മൂലമുണ്ടാകുന്ന ടര്ണേസ് സിന്‍ഡ്രോം എന്ന അസുഖമുള്ളതാണ് ഇതിന് കാരണം.
മകള്‍ മക്കളില്ലാത്ത ദുഖം അനുഭവിക്കേണ്ടിവരരുതെന്ന മുന്‍കരുതലോടെയാണ് മുപ്പത്തഞ്ചുകാരിയും അഭിഭാഷകയുമായ മെലാനി ഈ തീരുമാനമെടുത്തത്. ഭാവിയില്‍ അമ്മ മകള്‍ക്കായി സൂക്ഷിച്ചുവച്ചിരിക്കുന്ന ഈ അണ്ഡം ഉപയോഗിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഫ്ലാവിക്കും ഭാവി ഭര്ത്താവിനുമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
