Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില് നിന്നും ആദ്യത്തെ കുഞ്ഞ്
ലണ്ടന്: ശീതരിച്ച് സൂക്ഷിച്ച് ബീജസങ്കലനത്തിന് വിധേയമാക്കിയ അണ്ഡത്തില് നിന്നും ആദ്യകുഞ്ഞ് പിറന്നു.
കാനഡയിലെ ഗവേഷകര് നടത്തിയ പരീക്ഷണമാണ് വിജയകരമായത്. ഫ്രാന്സിലെ ലിയോണില് തങ്കളാഴ്ച നടന്ന വൈദ്യശാസ്ത്ര സമ്മേളനത്തിലാണ് ഗവേഷകര് ഇക്കാര്യം അറിയിച്ചത്. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മറ്റു മൂന്നു സ്ത്രീകള്കൂടി ഈ രീതിയില് ഗര്ഭം ധിച്ചിട്ടുണ്ടെന്നും അവര് വ്യക്തമാക്കി.
ഗര്ഭധാരണത്തിന് തടസ്സമായി നില്ക്കുന്ന പോളിസിസ്റ്റിക് ഒവേറിയന് സിന്ഡ്രോം എന്ന പ്രശ്നമുള്ള 20 സ്ത്രീകളിലാണ് ഈ വിദ്യ പരീക്ഷിച്ചതെന്ന് മോണ്ട്രിയയിലെ മക്ഗില് റിപ്രൊഡക്ടീവ് സെന്ററിലെ ഹനാനെല്ഹോള്സര് പറഞ്ഞു.
കാന്സറുമായി ബന്ധപ്പെട്ട് പ്രത്യുല്പാദന പ്രശ്നങ്ങളെ നേരിടുന്നവര്ക്ക് ഏറെ പ്രതീക്ഷയ്ക്കു വകനല്കുന്നതാണ് ഈ പരീക്ഷണത്തിന്റെ വിജയം. കീമോതെറാപ്പിയ്ക്ക് വിധേയരാകുന്നതിന് മുമ്പ് രോഗബാധിതരായ സ്ത്രീകളുടെ അണ്ഡം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിച്ചാല് പിന്നീട് ബീജസങ്കലനം നടത്തി കുഞ്ഞുങ്ങള്ക്ക് ജന്മംനല്കാന് കഴിയും.
എന്നാല് ഇതു സംബന്ധിച്ച ഗവേഷണം തുടങ്ങിയിട്ടേയുള്ളുവെന്നും കാന്സര് രോഗികളില് ഇതിന്റെ സാധ്യത പരീക്ഷിച്ചിട്ടില്ലെന്നും ഹോള്സര് പറഞ്ഞു. ഹോര്മോണ് മരുന്നുകളുപയോഗിച്ചുള്ള വന്ധ്യതാ ചിത്സയുമായി താരതമ്യപ്പെടുത്തുമ്പോള് ഈ രീതിയ്ക്കു ചെലവു കുറവാണെന്നത് ഇതിന്റെ മറ്റൊരു മേന്മയാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
