Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഡ്രൈവിംഗിനിടെ ഹൈ ഹീല്‍ വേണ്ട
ലണ്ടന്‍: നട്ടെല്ലിന് ക്ഷതമുണ്ടാക്കുന്നവയെന്നും കാലുകളില്‍ പൊട്ടലുകളുണ്ടാക്കുന്നവയെന്നും തുടങ്ങിയ പേരുദോഷങ്ങള്‍ മാത്രമേ ഇതേവരെ ഹൈ ഹീല്‍ ചെരുപ്പുകള്‍ക്ക് ഉണ്ടായിരുന്നുള്ളു.
എന്നാല്‍ ഹൈല്‍ ഹീലുകള്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ പകരം നല്‍കേണ്ടത് സ്വന്തം ജീവന് തന്നെയായിരിക്കുമെന്നാണ് ഈയിടെ നടന്ന ചില പഠനങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്.
ഡ്രൈവിംഗിനിടയില്‍ ഹൈഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ്. ഹൈ ഹീലുള്ളവ മാത്രമല്ല നേരാംവണ്ണം പാകമാകാത്ത ചെരുപ്പുകളും ഡ്രൈവിംഗിനിടയില്‍ വില്ലന്മാരായേയ്ക്കാം. വുമണ്‍സ് കാര്‍ ഇന്‍ഷുറന്‍സ് കണ്‍സേണ്‍ ഷെയ്ലാസ് വീല്‍സ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഹൈഹീലുകള്‍ ആളെക്കൊല്ലികളുമായേക്കാമെന്ന കാര്യം വ്യക്തമാക്കുന്നത്.
പഠനത്തിനായി ഈ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ 80 ശതമാനം സ്ത്രീകളും വാഹനമോടിയ്ക്കുമ്പോള്‍ ഹൈഹീലുകള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വേയില്‍ 66 ശതമാനം സ്ത്രീകളും ഹൈഹീലുകള്‍ ഉപയോഗിക്കുന്നതായി സമ്മതിച്ചിട്ടുണ്ട്. 18 ശതമാനം പേര് ഡ്രൈവിംഗിനിടെ ഹൈഹീലുകള്‍ ഉപയോഗിക്കാറില്ല.
പത്തുശതമാനം പേര്‍ക്കും ഇതേവരെയുണ്ടായ വാഹനാപകടങ്ങളൊക്കെ പാദരക്ഷകളുമായി ബന്ധപ്പെട്ടതാണെന്നതാണ് സര്‍വ്വേയില്‍ തെളിഞ്ഞ മറ്റൊരു കാര്യം്. 17 ശതമാനം പേര് ഹൈ ഹീലുകള്‍ ധരിയ്ക്കുമെങ്കിലും ചെരുപ്പ് അഴിച്ചുവെച്ചാണ് വണ്ടി ഓടിയ്ക്കുന്നത്.
65 ശതമാനം പേരും ശരിയായ രീതിയിലുള്ള പാദരക്ഷകള്‍ തിരഞ്ഞെടുക്കുന്നതില്‍ തങ്ങള്‍ക്ക് ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും സമ്മതിച്ചിട്ടുണ്ട്.
ഡ്രൈവിംഗില്‍ എത്ര കഴിവുണ്ടെങ്കിലും വാഹനം ഓടിയ്ക്കുമ്പോള്‍ ഹൈഹീല്‍ ധരിച്ചാല്‍ ബ്രേക്കുകളിലുള്ള നിയന്ത്രണം ദുര്‍ബ്ബലമാകും. ഇങ്ങനെയാണ് മിക്ക സ്ത്രീകള്‍ക്കം വാഹനമോടിക്കുന്നതിനിടയില്‍ അപകടങ്ങള്‍ സംഭവിയ്ക്കുന്നത്. യാത്രയ്ക്കുമുമ്പ് ചെരിപ്പ് കാണാന്‍ മാത്രമല്ല ഡ്രൈവിംഗിനിടെ ജീവന് സുരക്ഷിതത്വവും കൂടി നല്‍കുന്നതാണെന്ന് തീര്‍ച്ചയായും ഉറപ്പുവരുത്തണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
