Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
അമ്മയാകണോ? പ്രായത്തോട് പോകാന് പറയൂ
ഏറെ വൈകി മുപ്പതിലോ മുപ്പത്തിയഞ്ചിലോ നടക്കുന്ന വിവാഹം. പിന്നീട് ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ്. സമയം വൈകിയെന്നറിയുമ്പോള് ഭൂമിയില് തങ്ങളുടെ അവകാശികളാകാന് ആരുമില്ലെന്ന തിരിച്ചറിവില് നിന്നുമുതിരുന്ന നെടുവീര്പ്പുകളുമായി ജീവിതം തള്ളിനീക്കുക....
വൈകി മാത്രം വിവാഹം നടക്കുന്ന സ്ത്രീകളില് ഭൂരിഭാഗത്തിനും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥയാണിത്. ആത്മനിന്ദയ്ക്കൊപ്പം അപനിന്ദകൂടിയാകുമ്പോള് ജീവിതത്തില് കണ്ണീരുതോരാതാകുന്നു....
ഏത് പ്രായത്തിലും സ്ത്രീകള്ക്ക് ഗര്ഭം ധരിക്കാനും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിയ്ക്കാനും കഴിയുന്ന കാലം... ഇത് വെറുമൊരു സ്വപ്നമാണെന്ന് കേള്ക്കുമ്പോള് തോന്നിയേക്കാം. എന്നാല് ഇക്കാലം അധികം വിദൂരത്തിലല്ലെന്ന് ശാസ്ത്രജ്ഞര്.
അടുത്ത പത്തുവര്ഷത്തിനുള്ളില് നമ്മുടെ പെണ്രാശിയെ ഇതിന് പ്രാപ്തരാക്കാന് കഴിയുന്ന കണ്ടെത്തലുകള് ശാസ്ത്രലോകത്ത് ഇതിനകം തന്നെ നടന്നു കഴിഞ്ഞു. സ്വന്തമായൊരു കുഞ്ഞിനെ പ്രസവിച്ച് വളര്ത്തി വലുതാക്കുകയെന്ന സ്വപ്നം നാല്പതോ അമ്പതോ വയസ്സിനിടയില് കുടുങ്ങി പാഴായിപ്പോകില്ലെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര് പറയുന്നത്.
ഗര്ഭാശയത്തില് അണ്ഡത്തിന്റെ ആയുസ് ദീര്ഘിപ്പിക്കാന് കഴിവുള്ള ഒരു പ്രോട്ടീനിന്റെ കണ്ടെത്തലാണ് ഇതിനാധാരം. ഇത് വികസിപ്പിച്ചെടുത്തു ഗുളികരൂപത്തിലോ ഇഞ്ചക്ഷനായോ നല്കുമ്പോള് അണ്ഡത്തിന്റെ ആയുസ്സ് ദീര്ഘിപ്പിക്കാന് കഴിയുമെന്നാണ് പഠനങ്ങളില് തെളിഞ്ഞത്.
20നും 24നും ഇടയിലുള്ള പ്രായമാണ് സ്ത്രീകളില് സാധാരണയായി ഗര്ഭധാരണത്തിന് ഏറ്റവും ഫലപ്രദമായ സമയം. എന്നാല് ഇപ്പോള് മുപ്പതിനും നാല്പതിനുമിടയ്ക്കുള്ള സ്ത്രീകള് ഗര്ഭം ധരിയ്ക്കുന്നതും പ്രസവിയ്ക്കുന്നതും അസാധാരണമല്ല. എന്നാല് ഈ പ്രായത്തില് ഇതിനുള്ള സാധ്യത താരതമ്യേന കുറവാണെന്നതാണ് യാഥാര്ത്ഥ്യം.
മുപ്പതിനും മുപ്പത്തിയഞ്ചിനുമിടയ്ക്ക് പ്രത്യുല്പ്പാദനശേഷി 20നും 24നും ഇടയ്ക്കുളളതിന്റെ പതിനഞ്ച് ശതമാനം മുതല് 20ശതമാനം വരെമാത്രമായിരിക്കും. 35നും 39നും ഇടയില് ഇതിനുള്ള സാധ്യത വീണ്ടും കുറയുന്നു. 45ലെത്തുമ്പോഴേയ്ക്കും ചിലപ്പോള് പ്രത്യുല്പാദന ശേഷി പൂര്ണ്ണമായും നഷ്ടപ്പെടുകതന്നെ ചെയ്തേയ്ക്കാം.
16വയസ്സില് 400,000അണ്ഡങ്ങളാണ് സ്ത്രീ ശരീരത്തില് ഉല്പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല് 46 ആകുമ്പോഴേയ്ക്കും ഇതിന്റെ എണ്ണം വളരെ കുറയുന്നതാണ് ഈ പ്രായത്തില് ഗര്ഭധാരണശേഷികുറയാനുള്ള പ്രധാനകാരണം. മണിക്കൂറില് സ്ത്രീശരീരത്തില് നിന്നും രണ്ട് അണ്ഡം വീതമാണ് നഷ്ടപ്പെട്ടുപോകുന്നത്. ഇവയുടെ ആയുസ്സ് കൂട്ടാനുള്ള പരിശ്രമമാണ് ഇപ്പോള് നടക്കുന്നത്.
ഇത് അടുത്ത പത്തുവര്ഷത്തിനുള്ളില്ത്തന്നെ സാധ്യമായേക്കുമെന്നാണ് കരുതുന്നത്- ലണ്ടനിലെ ഇംപീരിയല് കോളജിലെ ഫെര്ട്ടിലിറ്റി പഠനകേന്ദ്രത്തിലെ പ്രൊഫസര് റോബര്ട്ട് വിന്സ്റ്റണ് പറയുന്നു.
സ്ത്രീകള് ആരോഗ്യമുള്ളവരാണെങ്കില് ആര്ത്തവവിരാമമെന്ന ശാരീരികാവസ്ഥയെ ദീര്ഘിപ്പിക്കാന്കഴിയും. ഇതിനായി കണ്ടെത്തിയിരിക്കുന്ന പ്രോട്ടീന് ഏതാണെന്നോ അതിനെക്കുറിച്ചുള്ള വിശദവിവരങ്ങളോ റോബര്ട്ട് ഉള്പ്പെടെയുള്ള ഗവേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
