Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കഷണ്ടിയ്ക്കും കഷണ്ടിക്കാര്‍ക്കും ഗുഡ്ബൈ
വാഷിങ്ടണ്‍: അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് തിരുത്തിയെഴുതാന്‍ സമയമായി. അസൂയയുടെ കാര്യം തല്ക്കാലം അവിടെ നില്ക്കട്ടെ. ഇനി കഷണ്ടിയ്ക്ക് മരുന്നും പ്രതിവിധിയുമില്ലെന്ന് പറഞ്ഞെക്കരുത്. കാരണം കഷണ്ടിയെ ഉന്മൂലനം ചെയ്യാനുളള മാര്‍ഗങ്ങളൊക്കെ കണ്ടെത്തിയതായാണ് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഷണ്ടിയുളളവര്ക്ക് സന്തോഷവാര്‍ത്തയുമായി രംഗത്തെത്തിയത് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. മുടികൊഴിഞ്ഞ് കഷണ്ടിയുണ്ടാകുന്നത് ചികിത്സിച്ച് പരിഹരിക്കാനാവില്ലെന്ന വിശ്വാസം മാറ്റേണ്ടി വരുമെന്നാണ് ഇവരുടെ അഭിപ്രായം.
മുടിവളരുന്ന ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് കഷണ്ടി ഇല്ലാതാക്കാനുളള മാര്‍ഗങ്ങളിലേക്കാണ് ഇവരുടെ പരീക്ഷണം നടക്കുന്നത്. മനുഷ്യന്റെ തലയില്‍ ഒരു ലക്ഷം ചെറുരോമ ഗ്രന്ഥികളുണ്ടെന്നാണ് കണക്ക്. ഇവയിലോരോന്നിലും ഓരോ മുടിയാണ് വളരുന്നത്.
ഗര്‍ഭത്തിന്റെ ആദ്യദശയില്‍ തന്നെ ഭ്രൂണത്തിലാണ് ഈ ഗ്രന്ഥികള്‍ രൂപം കൊളളുന്നത്. വളര്‍ച്ചയുടെ മറ്റുഘട്ടങ്ങളില്‍ ഇവ പുന: സ്ഥാപിക്കുക അസാധ്യമാണെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ Wnt എന്ന് ഒരു പ്രത്യേക ജീന്‍ പുതിയ രോമഗ്രന്ഥികള് സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. തലയിലെ തൊലിയുടെ ചെറിയ ബാഹ്യപാളി നീക്കിയുളള പരീക്ഷണത്തില്‍ ആ പ്രദേശത്തെ വിത്തുകോശങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതുവഴി പുതിയ രോമഗ്രന്ഥികളും ഉണ്ടായി.
Wnt ജീനിന്റെ പ്രവര്‍ത്തനം ഊര്ജിതപ്പെട്ടതാണ് രോമഗ്രന്ഥികള് പുതുതായി ഉണ്ടാകാന്‍ കാരണമായതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. കഷണ്ടിയ്ക്ക് മാത്രമല്ല, മുറിവുണക്കാനുളള ചികിത്സയ്ക്കും പുതിയ കണ്ടുപിടിത്തം സഹായകമാകുമെന്ന് കരുതുന്നു.
ബ്രാഡ്ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. ഡെസ്ടോബിന്റെ അഭിപ്രായത്തില്‍ ത്വക്കിന് പുതുതായി ഉത്പാദിപ്പിക്കപ്പെടാനുളള കഴിവുണ്ടെന്ന കണ്ടുപിടിത്തം ആശാവഹമാണ്.
ചില കഷ്ണ്ടി കാര്യങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
