Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ലാപ്ടോപ് ഉപയോഗം ശാരീരികാസ്വസ്ഥകള്‍ വര്‍ധിപ്പിക്കുന്നു
മുംബൈ: ദിവസവും മണിക്കൂറുകളോളം ലാപ് ടോപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിയ്ക്കുക. സമയത്തെ വെല്ലുവിളിച്ച് ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ മുന്നേറുന്നതിനൊപ്പം അറിയാതെതന്നെ വിവിധതരം ശാരീരികാസ്വസ്ഥതകള്‍ നിങ്ങളോടൊപ്പം കൂടുകയായി.
ലാപ്ടോപ്പിന്റെ അമിതമായ ഉപയോഗം വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങള്‍. വിരലുകളുടെ ചലനശേഷി കുറയുക, മസില്‍വേദന, കഴുത്ത് , മുതുക് വേദന തുടങ്ങിയ പ്രശ്നങ്ങളാണ് അമിതമായി ലാപ്ടോപ് ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്നത്. മുംബൈയിലെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
രണ്ട് മുന്‍നിര കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ പഠനം നടത്തിയത്. മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങളില്‍ ലാപ്ടോപ്പിനോടുള്ള അഭിനിവേശം വര്‍ദ്ധിച്ചുവരുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മികച്ച ബ്രാന്റുകളിലുള്ള ലാപ്ടോപ്പുകള് മിതമായ വിലയ്ക്കു കിട്ടാനുണ്ട് എന്നത് തന്നെയാണ് ലാപ്ടോപ് സ്വന്തമാക്കുകയെന്ന ആഗ്രഹം ആളുകളില്‍ ജനിപ്പിക്കുന്നത്.
സാധാരണ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് യാത്രക്കിടയിലും മറ്റും ഇവ ഒപ്പം കൊണ്ടുനടക്കാമെന്നുള്ള ഇതിന്റെ സൗകര്യം തന്നെയാണ് ആരോഗ്യത്തിന് വില്ലനാകുന്നത്. തീവണ്ടികളിലും എയര്‍പോര്‍ട്ടുകളിലും ലാപ്ടോപ്പും പേറിനടക്കുന്നവര്‍ ഇപ്പോള്സ്ഥിരം കാഴ്ചയാണ്. ലാപ്ടോപ്പ് ഒപ്പം കൊണ്ടുനടക്കുമ്പോള്‍ സാധാരണഗതിയില്‍ ഇത്തരമാളുകളുടെ ജോലിക്കിടയിലുണ്ടാകുന്ന ഇടവേളകള്‍ ഇല്ലാതാക്കുന്നു. കൂടുതല്‍ സമയവും ഇതുപയോഗിക്കുന്നതുകൊണ്ടുതന്നെ വിരലുകളിലും മുതുകിലും പ്രശ്നങ്ങളുണ്ടാകുന്നു- ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തിലെ എസ്. ആര് പിങ്കിള്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ഥിരമായി ലാപ്ടോപ് ഉപയോഗിക്കുന്നവരില്‍ അഞ്ച് പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ ഒഴിവുദിനാഘോഷങ്ങളില്പോലും തങ്ങളുടെ ലാപ്ടോപ് കൂടെക്കൊണ്ടു നടക്കുന്നുവെന്ന് ടൈം മാഗസിന് ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട അത്യാവശ്യം രേഖകളും കാര്യങ്ങളും സൂക്ഷിയ്ക്കുകയെന്നതും അവയെപ്പോളും പ്രാപ്യമായിരിക്കുകയെന്നതുമാണ് ലാപ്ടോപ്പിന്റെ പ്രധാന സൗകര്യം . ഒരു ചെറിയ സമയപരിധിയില്‍ ഉപയോഗിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇക്കാര്യം പാടേ വിസ്മരിച്ച് ആളുകള്‍ ഓഫീസുകളിലെ ഡെസ്ക് ടോപ് കമ്പ്യൂട്ടറുകള്‍ക്ക് പകരമായിപ്പോലും ഇപ്പോള്‍ ലാപ്ടോപ്പുകളാണ് ഉപയോഗിക്കുന്നത്. ഒപ്പം വീട്ടിലും ഇതിന്റെ ഉപയോഗം തുടരുന്നു.
പ്രതിദിനം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ സമയം ലാപ്ടോപ്പ് ഉപയോഗിക്കുന്നവരില്‍ പലരിലും കൈക്കുഴയിലെ ഞരമ്പുകളില്‍ വേദന അനുഭവപ്പെടുന്നതായും ചലനശേഷി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘനേരം ഉപയോഗിക്കത്തക്കരീതിയിലല്ല ലാപ്ടോപ്പുകള് നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ കീബോര്‍ഡില്‍ കീകള്‍ വളരെ അടുത്തതും കൈവിരലുകള്‍ക്ക് അനായാസ ചലനത്തിനുള്ള സ്വാതന്ത്യം നല്കാത്തവയുമാണ്.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരും കീ ബോര്‍ഡ് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പരിശീലിക്കാത്തവരാണ് കൈകളിലെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രമാണ് ഇത്തരക്കാര്‍ കീ ബോര്‍ഡില്‍ ഉപയോഗിക്കുന്നത്. ഇതുതന്നെ കൈകളില്‍ വേദനയും കഴപ്പുമുണ്ടാകാന് കാരണമാകുന്നു. കൂടാതെ ചില ദിശകളിലേയ്ക്ക് കൈപ്പത്തികള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകുന്നു. ഒപ്പം കഴുത്തിനും നടുവിനും വേദനവരുന്നു.
ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ സ്ക്രീനും കീബോര്‍ഡും ഉപയോഗിക്കുന്ന ആളുടെ ശാരീരികാവസ്ഥകള്ക്കനുസൃതമായി ശരിയായ നിലയിലല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. ഏതുരീതിയില്‍ ഉപയോഗിക്കുമ്പോഴും ഒന്നുകില്‍ സ്ക്രീന്‍ അല്ലെങ്കില്‍ കീ ബോര്‍ഡ് എല്ലായ്പോഴും ശരിയായരീതിയില്‍ ആയിരിക്കുകയില്ല. ഒരു ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറും ലാപ് ടോപ്പും ഉപയോഗിക്കുന്നത് നിരീക്ഷിക്കുമ്പോള്‍ത്തന്നെ ഈ വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.
മാത്രമല്ല ഇവയുടെ മൗസും കീബോര്ഡില്ത്തന്നെ ചേര്‍ത്തിരിക്കുന്നത് ശാരീരികാസ്വസ്ഥതകള്‍ക്ക് മറ്റൊരു കാരണമാണ്. ഇതല്ലാതെ പ്രത്യേകം മൗസ് ഉപയോഗിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥകള്‍ 20 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന് വേണ്ടതിലേറെ ആഡംബരവും സൗകര്യവും ലാപ്ടോപ്പുകള് നല്‍കുന്നുണ്ടെങ്കിലും ഇവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇതുപയോഗിക്കുന്ന മിക്കവര്‍ക്കും അറിവില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications