Latest Updates
-
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം
കുട്ടികള്‍ മടിയന്മാരാണോ? സൂക്ഷിക്കുക....
ലണ്ടന്‍: നിങ്ങളുടെ കുട്ടികള്‍ മടിയന്മാരും ഒരു കാര്യങ്ങളിലും താല്പര്യമില്ലാത്തവരുമാണോ? എങ്കില്‍ ഇനിയൊട്ടും വൈകിക്കാനില്ല അവരെ മാറ്റിയെടുക്കാനുള്ള ശ്രമം പെട്ടെന്ന് തന്നെ തുടങ്ങുക.
മടിയും എല്ലാകാര്യത്തിലും താല്പര്യക്കുറവും കാണിക്കുന്ന കുട്ടികളില്‍ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ലിസെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരം സ്വഭാവമുള്ള കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് പഠനം നടത്തിയത്. ലിസെസ്റ്ററിലെ അഞ്ച് സെക്കന്‍ഡറി സ്കൂളിലുള്ള 3,500 കുട്ടികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ ഒരു കാര്യങ്ങളിലും താല്പര്യം കാണിക്കാതെ സദാ മടിയന്മാരായി നടക്കുന്നവരില്‍ വര്‍ഷങ്ങളായി പലതരത്തിലുള്ള രോഗാവസ്ഥകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പ്രമേഹവും ഹൃദ്രോഗവും വരെ ഉള്‍പ്പെടുന്നുമുണ്ട്.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ് ഇതിന് ഒരു പരിധിവരെ കാരണമാകുന്നത്. ഉയര്‍ന്ന കലോറിയും എന്നാല്‍ താരതമ്യേന പോഷണങ്ങള്‍ കുറവുമുള്ള ആഹാരങ്ങള്‍, മുഴുവന്‍ സമയവും ടിവികാണാനുള്ള സ്വാതന്ത്ര്യം, കമ്പ്യൂട്ടര്‍ ഉപയോഗം എന്നിവയെല്ലാം കുട്ടികള്‍ ചടഞ്ഞുകൂടിയിരിക്കുന്നതിനിടയാക്കും- പഠനം നടത്തിയ സംഘത്തിലെ വിദഗ്ധന്‍ കമലേഷ് ഖുണ്ഡി പറയുന്നു.
മിക്ക മാതാപിതാക്കളും കുട്ടികളോടുള്ള സ്നേഹത്തിന്റെ പേരിലാണ് ഇത്തരം കാര്യങ്ങളൊക്കെ അനുവദിച്ചുകൊടുക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ മിക്ക മാതാപിതാക്കള്‍ക്കും കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ വളരുന്ന കുട്ടികളാരും തന്നെ സ്കൂളില്‍ പഠനത്തിലോ മറ്റ് പാഠ്യേതര ഇനങ്ങളിലോ കൂടുതല്‍ താല്പര്യം കാണിക്കുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ശാരീരികമായി ചടഞ്ഞുകൂടുന്ന സ്വഭാവം കുട്ടികളിലെ ഹൃദയവാല്‍വുകളുടെ ആരോഗ്യം കുറക്കുന്നു. വാല്‍വുകള്‍ക്ക് വൈകല്യങ്ങളുണ്ടാകാന്‍ ഈ അവസ്ഥ കാരണമാകുന്നുണ്ട്. മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ പിന്നീട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമായേക്കും- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുട്ടികളും കൗമാരക്കാരും ദിനംപ്രതി അറുപത് മിനിറ്റെങ്കിലും നല്ല നിലയില്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് ശുപാര്‍ശചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ മാറുന്ന ജീവിത രീതികള്‍കൊണ്ട് കുട്ടികളിലുണ്ടാകുന്ന ഹൃദ്രോഗമുള്‍പ്പെടെയുള്ള ഒട്ടുമിക്ക രോഗങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ കഴിയും.
മടിന്മാരായി ചടഞ്ഞുകൂടി ബാല്യവും കൗമാരവും തള്ളിനീക്കുന്ന കുട്ടികള്‍ യുവത്വത്തിലെത്തുമ്പോഴും ഇതേ സ്വഭാവം തന്നെയായിരിക്കും കാണിയ്ക്കുന്നത്. അതുകൊണ്ട് ഈ സ്വഭാവരീതി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ചെറിയ പ്രായത്തില്‍ത്തന്നെ തുടങ്ങേണ്ടതുണ്ട്.
ഇത് കണ്ടെത്താനും അവരെ മാറ്റിയെടുക്കാനും ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് മാതാപിതാക്കള്‍ക്കു തന്നെയാണ് .ഒപ്പം സ്കൂളില്‍ അധ്യാപകര്‍ക്കും ഇതില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും.
കുട്ടികള്‍ ടെലിവിഷന്‍ കാണുന്നതും, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ഏറെക്കുറെ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാവുന്ന കാര്യമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രായമെത്തിയ കുട്ടികളാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക. ഭക്ഷണകാര്യത്തില്‍ കാര്യമായ ശ്രദ്ധപുലര്‍ത്തുക, സമീപത്തുള്ള സമപ്രായക്കാരുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
പഠനത്തില്‍ സഹായിക്കുകയും പാഠ്യേതര വിഷയങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വേദനകള്‍ കുട്ടികള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വീട്ടില്‍ സ്നേഹപൂര്‍ണ്ണമായ അന്തരീക്ഷം സൃഷ്ടിക്കുക. ഇത്രയും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതല്‍ ആശങ്കപ്പെടേണ്ടിവരില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications