Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മുന്കോപമരുതേ.... കരളല്ലേ വലുത്... ?
ന്യൂയോര്‍ക്ക്: നിങ്ങള്‍ മുന്കോപക്കാരാണോ? എങ്കില്‍ സൂക്ഷിക്കുക... പ്രത്യേകിച്ചും യുവാക്കള്‍! നിങ്ങളുടെ ഈ സ്വഭാവം സ്വന്തം കരളിന് അത്ര നല്ലതല്ല.
അടുത്തിടെ നടന്ന പഠനങ്ങളാണ് ഈ മുന്നറിയിപ്പ് തരുന്നത്. മുന്‍ശുണ്ഠിയും കരളിന്റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം നടത്തുന്നവര്‍ പറയുന്നത്.
മുന്‍ശുണ്ഠിക്കാര്‍ മിക്കവരും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരും അക്ഷമരുമാണ്. ഇവര്‍ സദാസമയവും മറ്റുള്ളവരുമായി വഴക്കിടാന്‍ എന്തെങ്കിലും കാര്യം കണ്ടുപിടിക്കുകയും ചെയ്യും. ഈ സ്വഭാവം തുടരുന്നത് മറ്റുള്ളവരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പംതന്നെ സ്വന്തം ആരോഗ്യത്തിനും ദോഷം ചെയ്യും.
വിഷാദ രോഗത്തിനും, ഹൃയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകുന്നതിനുവരെ ഈ സ്വഭാവം കാരണമായേക്കും. സ്ത്രീകളിലും പുരുഷന്മാരിലും ഇതിനുള്ള സാധ്യതകളുണ്ട്. കൗമാരക്കാരിലാകട്ടെ ഈ സ്വഭാവം ആകാംക്ഷ, അകാരണമായ ദുഖം, പഠനത്തില്‍ ശ്രദ്ധക്കുറവ് എന്നിവക്കും കാരണമാകുന്നുണ്ട്. ഈ സ്വഭാവ വിശേഷത്തിനൊപ്പം മദ്യവും മയക്കുമരുന്നും കൂടിയുണ്ടെങ്കിലോ സംശയമില്ല ഫലം ഗുരുതരമാകും.
യുഎസിലുള്ള നാല് നാഗരിക മേഖലകളിലെ 18നും 30നുമിടയില്‍ പ്രായമുള്ള കറുത്തവര്‍ഗ്ഗക്കാരും വെളുത്തവര്ഗ്ഗക്കാരുമായ 4,629 പേരിലാണ് മനശാസ്ത്രഗവേഷകര് പഠനം നടത്തിയത്. ഇതില്‍ മുന്ശുണ്ഠിക്കാരായ ആളുകളുടെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്ശുണ്ഠിയില്ലാത്തവരെ അപേക്ഷിച്ച് ആരോഗ്യക്കുറവുണ്ടെന്നാണ് കണ്ടെത്തിയത്. പ്രായമായവരിലും ഇത്തരം മുന്‍കോപവും മുന്ശുണ്ഠിയുമെല്ലാം യുവാക്കളിലേതിലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
