Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചോക്ലേറ്റ് നൂണയൂ, ഓര്‍മ്മശക്തി വര്‍ധിപ്പിക്കൂ...
ന്യൂയോര്‍ക്ക്: ചോക്ലേറ്റിലും ചായയിലും മുന്തിരിയിലും ബ്ലുബെറിയിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍.
അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. ഇതിനൊപ്പം ചെറിയ രീതിയിലുള്ള വ്യായാമം കൂടിയാകുമ്പോള്‍ അത് ഓര്‍മ്മശക്തി വര്ധിയ്ക്കാനുതകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രായമായ മൃഗങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്താനാണ് ഗവേഷകരുടെ പദ്ധതി. ചോക്ലേറ്റിലും ചായയിലുമെല്ലാമടങ്ങിയിരിക്കുന്ന ഫ്ളാവനോള്‍ എന്ന രാസവസ്തുവാണ് ഇതിന് സഹായകമാകുന്നത്. ആന്റിഓക്സിഡന്റുകളടങ്ങിയ ഫ്ളാവനോള്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങള്‍ തെളിഞ്ഞിട്ടുണ്ട്.
ഇതുസംബന്ധിച്ച് എലികളിലാണ് ഗവേഷകര്‍ പഠനം നടത്തുന്നത്. ഫ്ളവനോള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്കിയ എലികളിലും സാധാരണ ഭക്ഷണം നല്കിയ എലികളിലും ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ വ്യത്യാസം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഫ്ളവനോള്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം ചെറിയ തോതിലുള്ള വ്യായാമങ്ങളും ഇവര്‍ എലികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഫ്ളവനോള്‍ അടങ്ങിയ ഭക്ഷണം നല്കുന്ന എലികളില്ത്തന്നെ വ്യായാമം ചെയ്യിക്കാത്തവയുടെ ഓര്‍മ്മശക്തിയില്‍ കുറവു കാണുന്നതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചോക്ലേറ്റുകളില്‍ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കൂടുതലാണെന്ന കാര്യത്തില്‍ ഒരു പുനരാലോചന വേണ്ടതില്ല. അതുകൊണ്ടുതന്നെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഒപ്പം ചെറിയൊരു സ്ഥാനം ചോക്ലേറ്റിനും നല്‍കാം ഒപ്പം അത്യാവശ്യം വ്യായാമവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
