Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളില്‍ 40 വയസ്സിന് ശേഷം ഉണ്ടാകുന്ന തലവേദനയും ഈ ലക്ഷണങ്ങളും നിസ്സാരമായി കാണരുത്
ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്നതില്‍ ഒരു കാരണം പക്ഷാഘാതമാണ്. പലപ്പോഴും ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് ഈ അസുഖത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും, മരണം മുതല്‍ ആജീവനാന്തകാലം വരെ നില്ക്കുന്ന അംഗവൈകല്യങ്ങളിലേയ്ക്ക് വരെ ഈ രോഗം നയിച്ചേക്കാം. കൃത്യസമയത്ത് ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമാണ് കൃത്യമായ ചികിത്സയും ഉറപ്പാക്കാന്‍ സാധിക്കുക.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പക്ഷാഘാതം(Stroke) വരാനുള്ള സാധ്യത വളരെയധികം കൂടുതല്‍. അതിനാല്‍ 40 വയസ്സിന് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. ഈ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
പെട്ടെന്നുണ്ടാകുന്ന തലവേദന
പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടായെന്ന് വന്നേക്കാം. ചിലര്‍ക്ക് അമിതമായി വെയില് കൊള്ളുമ്പോള്‍ അല്ലെങ്കില്‍ ആഹാരം കൃത്യമയത്ത് കഴിക്കാതിരിക്കുമ്പോള്‍, ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍, അമിതമായി ശബ്ദം കേള്‍ക്കുമ്പോള്‍, ടെന്ഷനടിക്കുമ്പോഴെല്ലാം തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഇതൊന്നും ഇല്ലാതെ, വെറുതേ ഇരിക്കുമ്പോള്‍ പെട്ടെന്ന് തലവേദന അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചെറിയ രീതിയിലുള്ള തലവേദന അല്ലാതെ, വളരെ വേദനയോടുകൂടിയ തലവേദന അനുഭവപ്പെട്ടാല്‍ പക്ഷാഘാതത്തിന്റെ അഥവാ സ്ട്രോക്കിന്റെ ലക്ഷണമാകാം. തലച്ചോറിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നത് മൂലമാണ് ഇത്തരം കടുത്ത തലവേദനകള്‍ ഉണ്ടാകുന്നത്. അതിനാല്‍, കടുത്ത തലവേദന പെട്ടെന്ന് അകാരണമായി അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
കാഴ്ച മങ്ങല്‍
കാഴ്ചയ്ക്ക് യാതൊരു പ്രശ്നവും ഇല്ലാത്ത ഒരു വ്യക്തിയ്ക്ക് പെട്ടെന്ന് രണ്ട് കണ്ണിലേയും കാഴ്ച മങ്ങിയാല്‍ ശ്രദ്ധിക്കണം. വസ്തുക്കള്‍ തൊടാന്‍ പോകുമ്പോള്‍ അകലെയാണെന്ന് മനസ്സിലാകുന്നത്. ദൂരെ ഉള്ള വസ്തുക്കള്‍ അടുത്തുള്ളതായി തോന്നല്‍, ഡബിള്‍ വിഷന്‍ എന്നിവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണമാണ്. അതിനാല്‍, കാഴ്ചയ്ക്ക് ഒരു പ്രശ്നവും ഇല്ലാതിരുന്ന ഒരു വ്യക്തിയ്ക്ക് പെട്ടെന്ന് കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കുക.
മുടന്ത്
ആരോഗ്യപരമായി യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിയ്ക്ക് പെട്ടെന്ന് നടക്കുമ്പോള്‍ മുടന്ത് പോലെ അനുഭവപ്പെടുന്നത്, ശരീരത്തിന് വീക്കം, തളര്‍ന്ന് പോകുന്ന അവസ്ഥ എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. സ്ട്രോക്ക് വരുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണിത്.
സംസാരിക്കാനുള്ള ബുദ്ധിമുട്ട്
നല്ല വ്യക്തതയോടെ സംസാരിച്ചിരുന്ന വ്യക്തിയ്ക്ക് പെട്ടെന്ന് കൊഞ്ഞപ്പ് അനുഭവപ്പെടുക. സംസാരിക്കുന്നത് തിരിയാത്ത അവസ്ഥ എന്നിവ അനുഭവപ്പെട്ടാല്‍ അത് സ്ട്രോക്ക് വരുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെ, ചിരിക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് മുഖം കോടി പോകുന്നുണ്ടെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണം തന്നെയാണ്.
സംശയം
എല്ലാ കാര്യത്തിലും സംശയം അനുഭവപ്പെടുന്നത്, പെട്ടെന്ന് കാര്യങ്ങള്‍ മറന്നു പോവുക, സംസാരിക്കാന്‍ വന്ന കാര്യം മറന്ന് പോകുന്നത്, എന്നിവയെല്ലാം സ്ട്രോക്ക് വരുന്നതിന്റെ ലക്ഷണമാണ്. ചിലരില്‍ മതിഭ്രമവും ഉണ്ടായേക്കാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക. വേഗത്തില്‍ എത്തിച്ചാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. എത്രത്തോളം വൈകുന്നുവോ, അതിനനുസരിച്ച് അംഗവൈകല്യങ്ങള്‍ വരാനും, ജീവന് തന്നെ നഷ്ടമാകാനും സാധ്യത വര്‍ദ്ധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
