Latest Updates
-
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം!
പെണ്കൊതുകിന് മുട്ടയിടാന്‍ മനുഷ്യരക്തം അനിവാര്യം: പക്ഷേ ഇവയെ ഒഴിവാക്കാന്‍
കൊതുക് സ്ഥിരമായി കടിക്കുന്നവരാണോ, എന്നാല്‍ അതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് സ്ഥിരമായി ചിലരെ എപ്പോഴും കൊതുക് കടിക്കുന്നത് എന്നത് മുന്‍പൊരു ലേഖനത്തില്‍ നാം വായിച്ച് കഴിഞ്ഞു. ശരീര ഗന്ധം, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ചൂട് , രക്തഗ്രൂപ്പ് എന്നിവയെല്ലാം തന്നെ കൊതുകിനെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. പലപ്പോഴും കാര്‍ബണ്‍ ഡൈ ഓക്സൈഡിലേക്ക് കൊതുകുകള്‍ ആകര്‍ഷിക്കപ്പെടും എന്നതാണ് സത്യം. 50 മീറ്റര്‍ ദൂരത്ത് നിന്ന് വരെ കൊതുകിനെ കാര്‍ബണ്‍ഡൈ ഓക്സൈഡ് ആകര്‍ഷിക്കുന്നു.
രോഗാവസ്ഥയിലുള്ള കൊതുകുകള്‍ നിങ്ങളിലേക്ക് സിക്ക, വെസ്റ്റ് നൈല്‍, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പരത്താന്‍ കഴിവുള്ളവയാണ്. പലപ്പോഴും ഡെങ്കിക്കേസുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും കൊതുകിന്റെ അമിത പ്രജനനം തന്നെയാണ്. ഇവയാകട്ടെ കടിക്കുക മാത്രമല്ല അവ വേദനാജനകമായ, ചൊറിച്ചില്‍ അല്ലെങ്കില്‍ കുമിളകള്‍, അല്ലെങ്കില്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍ എന്നിവയുണ്ടാക്കുന്നു.

കൊതുകില്‍ നിന്ന് രക്ഷ നേടാം
കൊതുകില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. എപ്പോഴും അതിനായി ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. കാരണം ഇരുണ്ട നിറങ്ങളിലേക്കാണ് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. നാരങ്ങ എണ്ണ, യൂക്കാലിപ്റ്റസ് എണ്ണ അടങ്ങിയ റിപ്പല്ലന്റുകള്‍ ഉപയോഗിക്കുന്നത് വഴിയും കൊതുകിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല കൊതുക് ഏറ്റവും കൂടുതല്‍ ഏത് സമയത്താണ് കാണപ്പെടുന്നത് എന്നത് കൃത്യമായി മനസ്സിലാക്കിയാല്‍ അത് വഴിയും നിങ്ങള്‍ക്ക് കൊതുക് കടിയില്‍ നിന്ന് രക്ഷ നേടാം.
മറ്റ് ചില വഴികള്‍
വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയാല്‍ തന്നെ കൊതുക് വരുന്നത് ഇല്ലാതാക്കാം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിടുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പൂച്ചട്ടികള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധിക്കണം. കൂടാതെ കൊതുകുവല ഉപയോഗിക്കുന്നത് കൊതുകില്‍ നിന്ന് സംരക്ഷണം നല്കുന്നു.
എന്തുകൊണ്ടാണ് കൊതുകുകള്‍ കടിക്കുന്നത്?
എന്തുകൊണ്ടാണ് ചിലരെ മാത്രം കൊതുക് കടിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും പെണ്‍കൊതുകുകളാണ് മനുഷ്യരെ കടിക്കുന്നത്. കാരണം ഇവക്ക് മുട്ടയിടുന്നതിന് മനുഷ്യ രക്തം ആവശ്യമാണ്. പെണ്കൊതുകുകള് കടിക്കുന്നത് പലപ്പോഴും ശരീരത്തില്‍ ചൊറിച്ചിലും വീക്കവും വര്‍ദ്ധിപ്പിക്കുന്നു. ഇത് തന്നെയാണ് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതും.
ഡെങ്കി സാധ്യത
കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ മനസ്സിലാക്കി കൃത്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും ഡെങ്കി, മലേറിയ പോലുള്ള ഗുരുതരാവസ്ഥകളിലേക്ക് എത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് നിങ്ങള്‍ പൂര്‍ണമായും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അതിന് ശേഷം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
