Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനിയാരും കൂര്‍ക്കംവലിച്ച് ഉറങ്ങില്ല!
എന്തൊരു കൂര്ക്കംവലിയാണിത്? ഉറങ്ങാന്‍ സാധിക്കുന്നില്ല! മറ്റുള്ളവരിൽ നിന്നും ഇത്തരം സ്ഥിരം വാക്കുകള്‍ കേട്ട് മടുത്തിരിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ കൂര്‍ക്കം വലി കുറയ്ക്കാന്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പ്രത്യേകിച്ച് രാത്രി ഉറങ്ങുന്നതിന് മുന്‍പ്. ആ കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കൂര്ക്കംവലിയ്ക്കു പിന്നില്‍
പല കാരണങ്ങള്‍ കൊണ്ടാണ് കൂര്‍ക്കംവലി വരുന്നത്. ഒരു വ്യക്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൂക്കിലൂടെ കൃത്യമായി ശ്വസിക്കാനും നിശ്വസിക്കാനും സാധിക്കുന്നില്ലെങ്കില്‍ കൂര്‍ക്കംവലി ഉണ്ടാകുന്നു. ഇത്തരത്തില്‍ കുറഞ്ഞ രീതിയില്‍ വായുസഞ്ചാരം നടക്കുമ്പോള്‍ ഈ വായു മൂക്കിലെ പാളികളില്‍ തട്ടുമ്പോള്‍ ഈ പാളികളില്‍ നിന്നും ഒരു വൈബ്രേഷന്‍ പുറപ്പെടുവിക്കുന്നു. ഈ വൈബ്രേഷന്‍ നല്ല ശബ്ദത്തോടെ പുറത്തേയ്ക്ക് വരും. ഇതുകൊണ്ടാണ് കൂര്‍ക്കം വലിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുന്നത്.
എപ്പോഴെല്ലാം കൂര്‍ക്കംവലിക്കാം
എല്ലാവരും എല്ലായ്പ്പോഴും കൂര്‍ക്കം വലിക്കുന്നവരാകണമെന്നില്ല. നല്ല മൂക്കടപ്പുള്ള ദിവസങ്ങളില്‍ കുട്ടികള്‍ വരെ കൂര്‍ക്കം വലിക്കാറുണ്ട്. എന്നാല്‍, ചില വ്യക്തികള്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരുമാണ്. അതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന്, അമിതമായിട്ടുള്ള വണ്ണം, വായ, മൂക്ക് എന്നിവയുടെ ഘടനയില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്ളവരില്‍, എന്‍ഡോക്രൈന്‍ ഡിസോഡര്‍ ഉള്ളവരില്‍, ഉറക്കം കൃത്യമല്ലാത്തവരില്‍, അമിതമായി മദ്യപിക്കുന്നവരില്‍, മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവരില്‍, അതുപോലെ അമിതമായി ക്ഷീണം അനുഭവിക്കുന്നവരിലെല്ലാം കൂര്‍ക്കംവലി പതിവാണ്.
കൂര്‍ക്കംവലി കുറയ്ക്കാന്‍
- കിടക്കുമ്പോള്‍ മലര്‍ന്ന് കിടക്കുന്നതിന് പകരം, ചെരിഞ്ഞ് കിടക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
- അതുപോലെ കിടക്കുമ്പോള്‍ തല വെയ്ക്കുന്ന ഭാഗം കുറച്ച് ഉയര്‍ത്തി വെച്ച് കിടക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണ്.
- അമിതമായി ശരീരഭാരം ഉള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
- മദ്യപാനം കുറയ്ക്കുക
- മൂക്കില്‍ ദശ, മൂക്കടപ്പ് പോലെ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് പരിഹാരം കണ്ടെത്തുക.
- ഉറക്കം കൃത്യമാക്കുക. ശരീരത്തിന് വേണ്ട വിശ്രമം നല്‍കുക.
- കൃത്യമായി ഡോക്ടറെ കണ്ട് പരിഹാരം കണ്ടെത്താന്‍ ശഅരദ്ധിക്കുക.
കൂര്‍ക്കംവലി പതിവായാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
- പതിവായി കൂര്‍ക്കംവലി ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ വായ വരണ്ടതായിരിക്കും.
- രാവിലെ എഴുന്നേല്ക്കുമ്പോള് അമിതമായിട്ടുള്ള തലവേദന അനുഭവപ്പെടാം.
- പകല്‍ സമയത്ത് ഉറക്കം പതിവായിരിക്കും.
- രക്തസമ്മര്‍ദ്ദം കൂടുതലായിരിക്കും.
- പങ്കാളിയുടെ ഉറക്കം നഷ്ടപ്പെടുത്താനും ഇത് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
