Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
വിരശല്യം അകറ്റാൻ രാവിലെ വെറും വയറ്റിൽ ഇതൊന്ന് കഴിക്കൂ!
കുട്ടികളിൽ മാത്രമല്ല, പ്രായമായവരിലും ഇന്ന് വിരശല്യം കണ്ടുവരുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ വസിക്കുന്നത്. മണ്ണിലും ബാത്ത്റൂമിലും ചെരുപ്പില്ലാതെ നടക്കുന്നത്, വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാരം കഴിക്കുന്നതെല്ലാം ശരീരത്തിൽ വിരശല്യം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ കുടലിൽ വിരശല്യം വന്നാൽ, ചൊറിച്ചിൽ, അസിഡിറ്റി പോലെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടകും.

കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വിരശല്യം വന്നാൽ, വളരെ പ്രകൃതിദത്തമായ രീതിയിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി രാവിലെ പതിവാക്കാവുന്ന ഒരു മരുന്ന് പരിചയപ്പെടാം.
വിരശല്യം വന്നാൽ
വിരശല്യം വന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഹാരം കഴിച്ചാലും ഛർദ്ദിക്കാൻ തോന്നൽ, അടിവയറ്റിൽ വേദന, അസിഡിറ്റി പ്രശ്നങ്ങൾ, വയറിളക്കം, വയർ ചീർത്ത് വരുന്നത്, ക്ഷീണം, ശരീരഭാരം കുറയുക, എന്നിവയെല്ലാം വിരശല്യത്തിന്റെ ലക്ഷണങ്ങളാണ്. ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മരുന്ന് ഇതാ!
മരുന്ന്
1 ടേബിൾസ്പൂൺ മത്തങ്ങയുടെ കുരു
1 ടേബിൾസ്പൂൺ പപ്പായയുടെ കുരു
3 വാൾനട്ട്
1 ടേബിൾസ്പൂൺ മാതളനാരങ്ങ
2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ എല്ലാം കൂടെ മിക്സ് ചെയ്ത് രാവിലെ വെറും വയറ്റിൽ കഴിക്കണം. ഇത്തരത്തിൽ കഴിക്കുന്നത് വിരശല്യം ഇല്ലാതാക്കാൻ സഹായിക്കും.
ഗുണങ്ങൾ
മത്തന്റെ കുരു, മാതളനാരങ്ങ, പപ്പായയുടെ കുരു, വെളിച്ചെണ്ണ എന്നിവയിൽ ആന്റി പാരസൈറ്റിക് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ കുടലിൽ നിന്നും വിരകൾ ഇല്ലാതാക്കാൻ ഈ മരുന്ന് വളരെയധികം സഹായിക്കും.
മറ്റു പരിഹാരങ്ങൾ
വിരശല്യം മാറ്റി എടുക്കാൻ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, മഞ്ഞൾപ്പൊടി കഴിക്കുന്നത് വിരശല്യം കുറയ്ക്കാൻ സഹായിക്കും. അതുപോലെ, വെളുത്തുള്ളി, ആര്യവേപ്പിന്റെ ഇല എന്നിവ കഴിക്കുന്നതും വിരശല്യം കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
വരാതിരിക്കാൻ
വിരശല്യം വരാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. നല്ല വൃത്തിയുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുക. വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. അതുപോലെ, മാംസാഹാരങ്ങൾ നല്ലപോലെ വേവിച്ച് കഴിക്കാൻ ശ്രദ്ധിക്കുക. വൃത്തിഹീനമായ പ്രതലത്തിൽ സ്പർശിച്ചാൽ കൈകൾ വൃത്തിയാക്കാൻ മറക്കരുത്. കൈകഴുകാതെ ആഹാരം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നഖങ്ങൾക്കിടയിൽ അഴുക്ക് പെടാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ 6 മാസം കൂടുമ്പോഴും വിരയ്ക്കുള്ള മരുന്ന് വാങ്ങി കഴിക്കുന്നത് നല്ലതാണ്. ഇത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മ പ്രശന്ങ്ങൾ കുറയ്ക്കും. പ്രത്യേകിച്ച് താരൻ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
കഴിക്കാൻ പാടില്ലാത്തവർ
ഗർഭിണികൾ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ എന്നിവർ വിരയുടെ മരുന്ന് കഴിക്കും മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. അതുപോലെ, കുട്ടികൾക്കായാലും മരുന്ന് കൊടുക്കുന്നതിന് മുൻപ് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോൾഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
