Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തിരമ്പി മഴ പെയ്യുമ്പോള്‍ ഉറപ്പായും ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍; മണ്‍സൂണ്‍ മുന്‍കരുതലുകള്‍
വ്യത്യസ്ത മഴ ഭാവങ്ങള്‍ കൊണ്ട് സമ്പന്നമാണ് മണ്‍സൂണ്‍. ചിലപ്പോള്‍ നൂലുപോലെ ചാറിയും ചിലപ്പോള്‍ ചിലങ്ക പോലെ ചിലമ്പിയും മറ്റുചിലപ്പോള്‍ രൗദ്രഭാവത്തില്‍ ആര്ത്തരമ്പിയും മണ്‍സൂണ്‍ കാലത്ത് മഴ പെയ്യാറുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരിക്കുന്ന സീസണാണ് മണ്‍സൂണ്‍. പക്ഷേ മഴക്കാലം നിരവധി പകര്‍ച്ചവ്യാധികളുടെയും രോഗങ്ങളുടെയും കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അപകടകാരികളായ കൊതുകുകള്‍ മുട്ടയിട്ടുപെരുകും. ഇവ പലതരം രോഗങ്ങള്‍ പരത്തും. വൈറല്‍ രോഗങ്ങളും മണ്‍സൂണ്‍ കാലത്ത് സാധാരണയാണ്. അതിനാല്‍ തന്നെ കുടുംബത്തിന്റെ ആരോഗ്യത്തിനായി മണ്‍സൂണ്‍ സമയത്ത് നിര്‍ബന്ധമായും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

പ്രതിരോധശേഷി കുറയുന്ന സമയം
മണ്‍സൂണ്‍ സമയത്ത് പൊതുവേ ആളുകള്‍ക്ക് പ്രതിരോധ ശേഷി കുറയാറുണ്ട്. ഇത് പല തരത്തിലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊതുവേ ജലജന്യ രോഗങ്ങളാണ് ഈ കാലത്ത് ഏറ്റവുമധികം ഉണ്ടാകുക. ഈ സമയത്ത് വരുന്ന രോഗങ്ങള്‍ മിക്കതും പകര്‍ച്ചവ്യാധികളും ആകാം. പനി, ജലദോഷം, വയറുവേദന എന്നിവ മഴക്കാലത്ത് സാധാരണമാണ്.
മണ്‍സൂണ്‍ സമയത്ത് ആരോഗ്യം നിലിനിര്ത്താനുള്ള ചില വഴികള്‍
വൃത്തിയുള്ള, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
മഴക്കാലത്ത് ജലാശയങ്ങളില്‍ രോഗാണുക്കള്‍ കലരാന്‍ സാധ്യതയുണ്ട്. ഇത് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകും. ഉദരരോഗങ്ങളും പനിയും ഈ സമയത്ത് വളരെ സാധാരണയായി കാണുന്ന അസുഖങ്ങളാണ്. തിളപ്പിച്ചാറിയ വെള്ളമോ ഫില്‍റ്റര്‍ ചെയ്ത മാത്രം കുടിക്കുക. പുറത്തുപോകുമ്പോള്‍ കഴിവതും വീട്ടില്‍ നിന്നുള്ള വെള്ളം എടുക്കുക. അഥവാ പുറത്ത് നിന്നും വെള്ളം വാങ്ങേണ്ടിവന്നാല്‍ സീല്‍ ചെയ്തതാണെന്ന് ഉറപ്പ് വരുത്തുക.
വഴിയോര ഭക്ഷണങ്ങളും ജങ്ക് ഫുഡും കഴിവതും ഒഴിവാക്കുക
വഴിയോര ഭക്ഷണവും ജങ്ക് ഫുഡും മിക്കവര്‍ക്കും പ്രിയപ്പെട്ടതാണ്. പഴങ്ങളും മറ്റും കഴിക്കാന്‍ എളുപ്പത്തില്‍ മുറിച്ച് വെക്കാറുമുണ്ട്. എന്നാല്‍ ഇവ തുറന്നുവെച്ചിരിക്കുകയാകും. ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക, പ്രത്യേകിച്ച് മഴക്കാലത്ത്. കാരണം ഇവയില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രോഗാണുക്കള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലാണ്. വായുവില്‍ കൂടുതല്‍ നേരം തുറന്നുവെച്ചിരിക്കുന്ന അവ കഴിച്ചാല്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് പെരുകാന്‍ കൊതുകുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. അതുകൊണ്ട് വീടിന് ചുറ്റും ഇത്തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് അടിക്കടി ഉറപ്പാക്കുക. കുടിക്കാനുള്ള വെള്ളം അടച്ച് വെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുപ്പികളില്‍ ആണെങ്കില്‍ പോലും വെള്ളം അടച്ചുവെച്ചിരിക്കണം.
പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി ഉപയോഗിക്കുക
കടകളില്‍ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം ഉരച്ചുകഴുകി ഉപയോഗിക്കുക. കാരണം തൊലികളില്‍ രോഗാണു സാന്നിധ്യം ഉണ്ടാകാം. ഈ സമയത്ത് വേവിക്കാത്ത പച്ചക്കറികള്‍ കൊണ്ടുള്ള സാലഡുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. കഴിവതും വീട്ടില്‍ നിന്നുള്ള വൃത്തിയുള്ള, ഫ്രഷ് ആയ ഭക്ഷണം കഴിക്കുക.
നന്നായി ഉറങ്ങുക
മഴക്കാലത്ത് നല്ലവണ്ണം ഉറങ്ങാന്‍ ശ്രമിക്കുക. രാത്രി വൈകി ഉറങ്ങുന്നത് പ്രതിരോധശേഷി കുറയാന്‍ കാരണമാകും. ഇത് രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ദിവസവും 6-8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കും.
വ്യായാമം ചെയ്യുക
മഴക്കാലത്ത് പുറത്തിറങ്ങാനുള്ള മടി കൊണ്ടും തണുപ്പ് കൊണ്ടുമെല്ലാം പലരും വ്യായാമത്തില്‍ ഉഴപ്പ് കാണിക്കും. നടത്തം, യോഗ, സൈക്കിള്‍ ഓടിക്കല്‍ പോലുള്ള വ്യായാമങ്ങള്‍ തുടരാനുള്ള ബുദ്ധിമുട്ടും ഈ സമയത്ത് ഉണ്ടാകാം. വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ഫിറ്റ്നെസ്സ് നിലനിര്‍ത്താന്‍ മാത്രമല്ലെന്ന് ഓര്‍ക്കുക. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തയോട്ടം വര്‍ധിപ്പിക്കാനും വൈറസ്, ബാക്ടീരിയ എന്നിവയെ അകറ്റിനിര്‍ത്താനും പരോക്ഷമായി വ്യായാമം സഹായിക്കുന്നുണ്ട്.
കൈകള്‍ വൃത്തിയായി കഴുകുക
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി രോഗാണുമുക്തമാക്കുക. പുറത്ത്പോയി വരുമ്പോഴും ഇങ്ങനെ ചെയ്യുക. മഴക്കാലത്ത് ശുചിത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
മഴ നനയാതിരിക്കുക
മഴക്കാലത്ത് മഴ നനയാതിരിക്കുക അല്‍പ്പം പാടുള്ള കാര്യമാണ്. എങ്കിലും കഴിവതും മഴ കൊള്ളാതിരിക്കാന്‍ നോക്കുക. എപ്പോഴും കുട കയ്യില്‍ കരുതുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
