Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
സൂര്യഗ്രഹണ സമയത്ത് ഭക്ഷണം ഉണ്ടാക്കരുത്, കഴിക്കരുത്: ഇതിലെ സത്യമെന്ത്, നാസ ഉത്തരം പറയുന്നു
ലോകം മുഴുവന്‍ അക്ഷരായി കാത്തിരിക്കുകയാണ് തിങ്കളാഴ്ചയാകാന്. 54 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ഈ പൂര്‍ണ്ണ സൂര്യഗ്രഹണം എന്താണെന്നും എവിടെ കാണാനാകുമെന്നും ഭൂമിയില്‍ അതിന്റെ പ്രത്യാഘാതം എങ്ങനെ ആയിരിക്കുമെന്നുമെല്ലാം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ അതെല്ലാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

ഭൂമിയില്‍ സൂര്യഗ്രഹണത്തിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. പക്ഷേ, മനുഷ്യജീവിതത്തെ അത് ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മനുഷ്യരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ സൂര്യഗ്രഹണം സ്വാധീനിക്കുമോ. ഗ്രഹണ സമയത്ത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണം, ഈ സമയത്ത് ഭക്ഷണം കഴിക്കാമോ, എന്തെല്ലാം കഴിക്കാം തുടങ്ങിയ എല്ലാ സംശയങ്ങള്‍ക്കും കൂടുതല്‍ വിശ്വസിനീയമായ ഉത്തരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
സൂര്യഗ്രഹണം ആരോഗ്യത്തെ ബാധിക്കുമോ?
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് പല കെട്ടുകഥകളും കുറേ കാലമായി പ്രചരിക്കുന്നുണ്ട്. ശരീരത്തെ ഗ്രഹണം ഏത് തരത്തിലാണ് ബാധിക്കുമെന്നതും ഭക്ഷണം വിഷമയമാകുമെന്നതും അടക്കമുള്ള കഥകള്‍ അക്കൂട്ടത്തിലുണ്ട്. ഇതിലെ സത്യാവസ്ഥ എന്താണ്. പരിശോധിക്കാം.
സൂര്യഗ്രഹണ സമയത്ത് ഉണ്ടാക്കിയ ഭക്ഷണം വിഷമയമാകുമോ?
സൂര്യഗ്രഹണ സമയത്ത് ഭക്ഷണമൊന്നും കഴിക്കരുതെന്നും ആ സമയത്ത് ഉണ്ടാക്കുന്ന ആഹാരം വിഷമയമാകുമെന്നും കാലങ്ങളായി നമ്മള് പറഞ്ഞുകേട്ടിട്ടുണ്ട്. ഗ്രഹണസമയത്ത് സൂര്യനില്‍ നിന്നുള്ള ദോഷകരമായ രശ്മികളില്‍ നിന്നുള്ള റേഡിയേഷന് ഭക്ഷണത്തെ വിഷമയമാക്കുമെന്നാണ് അത്തരം കിവംദന്തികള്‍ പറയുന്നത്. എന്നാല്‍ 2017ലെ ഒരു പോസ്റ്റില്‍ നാസ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. സൂര്യഗ്രഹണ സമയത്ത് ഉണ്ടാക്കിയതോ നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്നതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഒരു ആരോഗ്യപ്രശ്നവും ഉണ്ടാകില്ലെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്.
ഗര്‍ഭിണികള്‍ ഗ്രഹണം കാണാന്‍ പാടില്ലേ?
കാലങ്ങളായി ഗ്രഹണവുമായി ബന്ധപ്പെട്ട നുണ പ്രചരണങ്ങളുടെ വായടപ്പിക്കാന്‍ നാസ ശ്രമിക്കുന്നുണ്ട്. അത്തരത്തിലൊരു പ്രചരണമാണ് ഗര്‍ഭിണികള്‍ ഗ്രഹണം കാണാന്‍ പാടില്ലെന്നത്. അതുപോലെ ഗ്രഹണ സമയത്തോട് അടുപ്പിച്ച് കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിന്റെ ആരോഗ്യം വളരെ മോശമായിരിക്കുമെന്നും പറയാറുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രഹണ സമയത്ത് ആരോഗ്യകാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ലെന്നാണ് നാസ പറയുന്നത്.
പൂര്‍ണ്ണ സൂര്യഗ്രഹണവും ആരോഗ്യവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും അമാവാസിയും ആരോഗ്യവും തമ്മിലുള്ള ബന്ധം തന്നെയേ സൂര്യഗ്രഹണവും ആരോഗ്യവും തമ്മില്‍ ഉള്ളുവെും നാസ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണുകള്‍ ശ്രദ്ധിക്കണം
ശാരീരികമായി കണ്ണുകളുടെ കാര്യത്തില്‍ മാത്രമാണ് ഗ്രഹണസമയത്ത് ആളുകള്‍ ജാഗ്രത പുലര്‍ത്തേണ്ടത്. എന്നുകരുതി നഗ്നനേത്രം കൊണ്ട് സൂര്യഗ്രഹണം വീക്ഷിച്ചാല്‍ കാഴ്ച പോകുമെന്ന തരത്തിലുള്ള പ്രചരണമൊക്കെ തെറ്റാണ്. കണ്ണിന്റെ റെറ്റിനയ്ക്കാണ് ഗ്രഹണം മൂലം പ്രശ്നങ്ങള്‍ ഉണ്ടാകുക. എങ്ങനെയാണ് ഗ്രഹണം വീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് നാസ നല്കുന്ന ഉപദേശം ഇങ്ങനെയാണ്.
ഭാഗിക സൂര്യഗ്രഹണം കാണാന്‍ (സൂര്യന് പൂര്‍ണ്ണമായി മറയാതിരിക്കുമ്പോള്) സൂര്യനെ നോക്കുന്ന കണ്ണട ഉപയോഗിച്ചോ സോളാര്‍ വ്യൂവര്‍ ഉപയോഗിച്ചോ ഗ്രഹണം കാണാം. സോളാര്‍ ഗ്ലാസ് എന്നത് വെറും സണ്‍ഗ്ലാസ് അല്ല. സാധാരണ സണ്ഗ്ലാസിനേക്കാള് ആയിരം മടങ്ങ് ഇരുണ്ടതായിരിക്കും സോളാര്‍ ഗ്ലാസ്.
എന്നാല്‍ പൂര്‍ണ്ണ സൂര്യഗ്രഹണം നടക്കുമ്പോള്‍ (സൂര്യന് പൂര്‍ണ്ണമായും മറയുമ്പോള്‍) കാര്യമായ നേത്ര സുരക്ഷ കൂടാതെ തന്നെ ഗ്രഹണം കാണാം. കാരണം ആ സമയത്ത് ചന്ദ്രന് പൂര്‍ണ്ണമായും സൂര്യരശ്മികളെ മറയ്ക്കും. അത് വളരെ കുറഞ്ഞ സമയത്തേക്കായിരിക്കും. എന്നാല്‍ സൂര്യരശ്മികളുടെ ഒരു കണിക വീണ്ടും ദൃശ്യമായി തുടങ്ങിയാല്‍ ഉടന്‍ തന്നെ ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടയോ സോളാര്‍ ഗ്ലാസ്സോ ധരിക്കുക.
എന്താണ് ഗ്രഹണ അസ്വസ്ഥത
ഗ്രഹണവുമായി ബന്ധപ്പെട്ട് നിരന്തരമായി ഓരോ സിദ്ധാന്തങ്ങളും ആശങ്കകളും കേള്‍ക്കുന്നത് വഴി ഗ്രഹണ സമയത്തും അതിന് മുമ്പും ശേഷവും ആളുകള്‍ക്ക് പരിഭ്രാന്തിയും ഉത്കണ്ഠയും ഒക്കെ ഉണ്ടാകുക സ്വാഭാവികമാണ്. അതിനെയാണ് ഗ്രഹണ അസ്വസ്ഥതയെന്നും അസുഖമെന്നും പറയുന്നത്.
എന്നാല്‍ പലരും ഗ്രഹണ അസ്വസ്ഥതയെ വലിയ രോഗമായാണ് ധരിച്ചുവെച്ചിരിക്കുന്നത്. ഗ്രഹണം മൂലം ശരീരത്തിനുണ്ടാകുന്ന എന്തോ രോഗമാണ് അതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇതിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല. തിങ്കളാഴ്ച നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതയോ ക്ഷീണമോ തോന്നിയാല്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നും ഇല്ല. വെറുതേ സമാധാനത്തോടെ ഒന്ന് നടക്കുകയോ, നന്നായി ഒന്ന് ഉറങ്ങുകയോ ചെയ്താല്‍ അത് മാറും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications