ഗ്രഹണം കാണുന്നവരെങ്കില്‍ കണ്ണിനെ കാക്കണം ഇപ്രകാരം, അല്ലെങ്കില്‍ അപകടം

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 20 ബുധനാഴ്ചയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സമയം രാവിലെ 07:05 നും 12:29 നും ഇടയിലാണ് ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകുക. 2023-ല്‍ രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും ഉണ്ടാകും. ഈ വര്‍ഷത്തെ ആദ്യത്തെ സൂസര്യ ഗ്രഹണത്തെ ഹൈബ്രിഡ് സൂര്യഗ്രഹണം എന്നാണ് പറയുന്നത്. ഇതിന് പിന്നിലെ കാരണങ്ങള്‍ പറയുന്നത് ചില ഭാഗങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും കാണപ്പെടുന്നു.

അതുകൊണ്ടാണ് ഇതിനെ ഹൈബ്രിഡ് സൂര്യ ഗ്രഹണം എന്ന് വിളിക്കുന്നത്. ഇത് മാത്രമല്ല ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറക്കുന്നില്ല, ഇത് സൂര്യന് മുകളില്‍ ഒരു അന്ഗിവലയം പോലേയും കാണപ്പെടുന്നു. ഇത്തരം മാറ്റങ്ങളെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗ്രഹണം നോക്കുമ്പോള്‍ അത് കണ്ണിന് പല വിധത്തിലുള്ള ആഘാതങ്ങളും സൃഷ്ടിക്കുന്നു.

Solar Eclipse 2023

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ഈസ്റ്റ് ടിമോര്‍, കിഴക്കന്‍ ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഏപ്രില്‍ 19-ന് 21:36 EDT മുതല്‍ പുലര്‍ച്ചെ 2:59 വരെ ദൃശ്യമാകും. എന്നാല്‍ ഗ്രഹണത്തെ നേരിട്ട് നോക്കുമ്പോള്‍ അത് നിങ്ങളുടെ കണ്ണുകളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരായിരിക്കണം. അത് മാത്രമല്ല അതിന് ആവശ്യമായ മുന്‍കരുതലുകളും എല്ലാവരും എടുത്തിട്ടുണ്ടായിരിക്കണം.

കണ്ണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കുന്നതിന് വേണ്ടി ഗ്രഹണ സമയം ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് നിങ്ങള്‍ക്ക് എക്ലിപ്‌സ് ഗ്ലാസുകള്‍ പോലുള്ളവ ഉപയോഗിക്കാം. അതോടൊപ്പം തന്നെ പ്രത്യേക നേത്ര സംരക്ഷണ ഉപാധികളും തേടേണ്ടതാണ്. നിങ്ങള്‍ക്ക് ഒരു സൂര്യഗ്രഹണം കാണാന്‍ അവസരമുണ്ടെങ്കില്‍, ഈ അത്ഭുതകരമായ കാഴ്ച കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ അതൊരിക്കലും കണ്ണുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധ വേണം. ഗ്രഹണത്തെ നേരിട്ട് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് കണ്ണിന് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

റെറ്റിനയുടെ കേടുപാടുകള്‍

കാഴ്ചശക്തിയെ വളരെയധികം സ്വാധീനിക്കുന്നതാണ് റെറ്റിന. ഈ സമയം കണ്ണിന്റെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം അത്രയധികം അപകടകരമായ രശ്മികളാണ് ഈ സമയം കണ്ണിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. സൂര്യ ഗ്രഹണ സമയത്ത് ഇവക്ക് കൂടുതല്‍ തിളക്കം വര്‍ദ്ധിക്കുകയും ഇത് നിങ്ങളുടെ കണ്ണിന്റെ റെറ്റിനയെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ കണ്ണിന്റെ റെറ്റിനക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ കാഴ്ച ശക്തി വരെ നഷ്ടപ്പെട്ട് പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പലപ്പോഴും പൂര്‍ണമായ അന്ധതയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നതിന് ഇത്തരം സൂര്യ രശ്മികള്‍ കാരണമാകുന്നു. ഇത് അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്.

സോളാര്‍ റെറ്റിനോപതി

സൂര്യ ഗ്രഹണത്തെ ഒരിക്കലും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത് എന്നത് പണ്ടു മുതലേ നാം കേട്ടിട്ടുള്ള ഒന്നാണ്. ഇത്തരത്തില്‍ നോക്കുന്നതിലൂടെ കണ്ണിന് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നു. ഇത് നിങ്ങളില്‍ സോളാര്‍ റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇതിന് കാരണമായി ശാസ്ത്ര ലോകം പറയുന്നത് ഗ്രഹണത്തിന്റെ തീവ്രമായ പ്രകാശം റെറ്റിനയിലെ ഫോട്ടോറിസെപ്റ്റര്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അത് വഴി കാഴ്ച ശക്തി പതിയെ പതിയെ കുറയുന്ന അവസ്ഥയിലേക്ക് ആ വ്യക്തി എത്തുകയും ചെയ്യുന്നു എന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നമ്മുടെ ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നത്തിലേക്ക് നമ്മളെ എത്തിക്കും.

eclipse

അള്‍ട്രാവയലറ്റ് വികിരണം

സൂര്യനില്‍ നിന്ന് ഗ്രഹണ സമയത്ത് പുറത്തേക്ക് വരുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ അതിഗംഭീരമായ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സൂര്യ ഗ്രഹണസമയത്താകട്ടെ ഉയര്‍ന്ന അളവിലാണ് അള്‍ട്രാ വയലറ്റ് വികിരണം പുറപ്പെടുന്നത്. ഇത് ശരിയായ രീതിയില്‍ അല്ല നിങ്ങള്‍ നോക്കുന്നത് എന്നുണ്ടെങ്കില്‍ അത് അന്ധതയിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കണ്ണിന് മാത്രമല്ല ഇത് ചര്‍മ്മത്തിനും ദോഷകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സൂര്യ ഗ്രഹണം കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും അതിന് വേണ്ട സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി സണ്‍ഗ്ലാസുകള്‍, പ്രത്യേക ഫില്‍ട്ടറുകള്‍, മറ്റ് തരത്തിലുള്ള നേത്ര സംരക്ഷണം എന്നിവ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

കാഴ്ചയിലുണ്ടാവുന്ന വലയം

നിരവധി പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും ഗ്രഹണം നമ്മളെ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് കണ്ണിനുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍. സൂര്യ ഗ്രഹണത്തിലേക്ക് നേരിട്ട് നോക്കുന്നത് വഴി അത് നിങ്ങള്‍ക്ക് സൂര്യന് ചുറ്റും ഒരു വലയം പോലെയുള്ള കാഴ്ചകളെ സമ്മാനിക്കുന്നു. ഇതിനെ ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ എന്നാണ് പറയുന്നത്. ഇത് ചിലരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും തലകറക്കം, ആശയക്കുഴപ്പം, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ അവസ്ഥകളിലേക്ക് എത്തുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ തന്നെ എടുക്കണം.

eyes

കണ്ണിന്റെ പേശികളില്‍ സമ്മര്‍ദ്ദം

നിങ്ങള്‍ ഗ്രഹണം കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു കാരണവശാലും നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുത് എന്നത് തന്നെയാണ് വീണ്ടും ആവര്‍ത്തിക്കുന്ന കാര്യം. ഇത്തരത്തില്‍ നോക്കുന്നത് കാഴ്ച സംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അത് മാത്രമല്ല സൂര്യഗ്രഹണത്തില്‍ ഉറ്റുനോക്കുന്നത് കണ്ണിന്റെ പേശികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് പലപ്പോഴും തലവേദനയും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യും. ഗ്ലോക്കോമ, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ നിലവിലുള്ള നേത്രരോഗങ്ങളുള്ളവര്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് വളരെയധികം ദോഷം അവരുടെ കാഴ്ചക്കും കണ്ണിനും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഗ്രഹണം ലൈവായി കാണാന്‍

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion