Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പതിവായി ദുഃസ്വപ്നം കാണുന്നത് ഇത്തരം വ്യക്തികള്‍
സ്വപ്നം കാണാത്തവര്‍ കുറവായിരിക്കും. ചിലര്‍ നല്ല സ്വപ്നങ്ങള്‍ കാണും എന്നാല്‍, ചിലരാകട്ടെ പതിവായി ദുഃസ്വപ്നങ്ങള്‍ കാണുന്നവരായിരിക്കും. ആരെങ്കിലും തങ്ങളെ പിന്തുടരുന്നതായി, അല്ലെങ്കില്‍ എന്തെങ്കിലും അപകടം നടക്കുന്നത് പോലെ, അതുമല്ലെങ്കില്‍ എവിടെയെങ്കിലും വീഴുന്നത് പോലെ, അങ്ങനെ പലതരത്തിലുള്ള ദുഃസ്വപ്നങ്ങളായിരിക്കും ഇവര്‍ കാണുന്നത്.

ഇത്തരം ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി ഉണര്‍ന്നാല്‍ പിന്നീട് ഉറക്കവും കിട്ടാത്ത അവസ്ഥയായിരിക്കും. എന്നാല്‍ ദുഃസ്വപ്നം കാണുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് പതിവായി ദുഃസ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കണം. അതിനുപിന്നിലെ കാരണങ്ങള്‍ ഇവയാകാം.
ദുഃസ്വപ്നങ്ങള്‍ കാണുന്നത് എപ്പോള്‍?
ഉറക്കത്തിന്റെ റാപിഡ് ഐ മൂവ്മെന്റ്(REM) സ്റ്റേജിലാണ് പലരും ദുഃസ്വപ്നം കാണുന്നത്. ഈ സമയത്ത് കാണുന്ന സ്വപ്നങ്ങള്‍ പലപ്പോഴും ശരിക്കും നടക്കുന്നത് പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങള്‍ക്ക് സ്വപ്നത്തിലുള്ള അതേ വികാരങ്ങൾ അനുഭവപ്പെടും. അതിനാല്‍ തന്നെ, കടുത്ത വൈകാരിക സന്ദര്‍ഭങ്ങളിലേയ്ക്കും ഇവ നയിച്ചേക്കാം. പ്രത്യേകിച്ച് ആരെങ്കിലും ആക്രമിക്കാന്‍ വരുന്നത്, അതുമല്ലെങ്കില്‍, എന്തെങ്കിലും അപകടം സംഭവിക്കുന്നതായും നിങ്ങള്‍ സ്വപ്നം കണ്ടാല്‍ ഞെട്ടി ഉണരുക മാത്രമല്ല, അതിന്റെ ഭീതിയില്‍ കുറച്ച് നേരം നിങ്ങളുടെ ഉറക്കം തന്നെ നഷ്ടമായേക്കും. ഇത്തരം സ്വപ്നങ്ങള്‍ കാണുന്നത് പ്രധാനമായും ചില പ്രശ്നങ്ങള്‍ ഉള്ളവരാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
സ്ട്രെസ്സ്
അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നവരില്‍ അല്ലെങ്കില്‍ ഉത്കണ്ഠ പ്രശ്നങ്ങള്‍ അമിതമായി കണ്ടുവരുന്നവരാണ് പ്രധാനമായും ദുഃസ്വപ്നങ്ങൾ കാണുന്നത്. ജീവിതത്തിലെ പ്രശ്നങ്ങള്‍, ജോലി ഭാരം, അല്ലെങ്കില്‍ മറ്റു പ്രശ്നങ്ങള്‍ കാര്യമായി അലട്ടുന്നവരില്‍ ദുഃസ്വപ്നങ്ങള്‍ പതിവായിരിക്കും. അതുപോലെ, ചെറുപ്പത്തില്‍ ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങള്‍, അല്ലെങ്കില്‍ ആക്സിഡന്റ്, ആക്രമണം, അതുമല്ലെങ്കില്‍ എന്തെങ്കിലും കണ്ട് ഭയന്നതുമെല്ലാം സ്വപ്നങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വരുന്നതിനും, ഇത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.
ആഹാരങ്ങള്‍
ഉറങ്ങുന്നതിന് മുന്‍പ് നാം എന്ത് കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. രാത്രിയില്‍ വളരെയധികം എരിവ് നിറഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ദുഃസ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. അതുപോലെ, ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതും, ഉറക്കത്തെ തടസ്സപ്പെടുത്തുകയും, ഇത് ദുഃസ്വപ്നങ്ങള്‍ കാണുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
അസുഖങ്ങള്‍
അമിതമായിട്ടുള്ള ക്ഷീണം, ഇന്‍സോമ്നിയ, റെസ്റ്റ്ലെസ്സ് ലെഗ്സ് സിന്‍ഡ്രേം എന്നിവ ഉള്ളവരിലും ഉറക്കക്കുറവ് പതിവായി കണ്ട് വരുന്നു. കൂടാതെ, ഇവരില്‍ ദുഃസ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, ചില മരുന്നുകള്‍ കഴിക്കുന്നവരിലും ഉറക്കക്കുറവ് പതിവായി കാണാറുണ്ട്.
നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
സ്ട്രെസ്സ് കുറയ്ക്കാന്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്. അതുപോലെ, നല്ല ആഹാരങ്ങളും ജീവിതരീതികളും പിന്തുടരാന് ശ്രദ്ധിക്കുക. ഉറക്കക്കുറവ് പതിവായാല്‍ ഡോക്ടറെ കാണുന്നതും നല്ലതാണ്. കാരണം, പതിവായി ഉറക്കക്കുറവ് വരുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
