Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
രക്തസമ്മര്‍ദ്ദം കൂടുതലോ, എങ്കില്‍ ആയുര്‍വ്വേദമാണ് അവസാന വഴി
അമിത രക്തസമ്മര്‍ദ്ദം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. ആരോഗ്യത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അല്പം ശ്രദ്ധയോടെ നാം എല്ലാ കാര്യവും കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം ആരോഗ്യത്തിന് അതിഗുരുതരമായ മാറ്റങ്ങളാണ് ഇതുണ്ടാക്കുന്നത്. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മുടെ ജീവിതത്തെ തന്നെ താളം തെറ്റിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സൂചിപ്പിക്കാന്‍ പലപ്പോഴും ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ചിലരില്‍ തലവേദന, ശ്വാസതടസ്സം അല്ലെങ്കില്‍ മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിവ കാണുന്നു.
രക്തസമ്മര്‍ദ്ദം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നതാണ്. ജീവന് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എന്നാല്‍ ആയുര്‍വ്വേദ പ്രകാരം ഒരു പരിധി വരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാം.

രക്തസമ്മര്‍ദ്ദത്തിന് ആയുര്‍വ്വേദ പരിഹാരങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പരിഹരിക്കുന്നതിന് വേണ്ടി ഒരു സ്പൂണ്‍ മല്ലിയും അതിലേക്ക് ഒരു നുള്ള് ഏലക്കായയും ചേര്‍ക്കുക. മല്ലി കുതിര്‍ത്ത വെള്ളത്തില്‍ വേണം ഏലക്കായ പൊടിച്ചത് ചേര്‍ത്ത് കഴിക്കുന്നതിന്. ഇത് ദിവസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ ചെറുപയര്‍ സൂപ്പ് തയ്യാറാക്കി കഴിക്കുന്നതും നല്ലതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു.
തേന്‍ വെള്ളം രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നു. തേന്‍ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കി അതിലേക്ക് ഒരു ടീസ്പൂണ്‍ തേനും അഞ്ച് മുതല്‍ പത്ത് തുള്ളി വരെ ആപ്പിള്‍ സിഡാര്‍ വിനീഗറും ചേര്‍ത്ത് കഴിക്കാം. ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ കൊളസ്ട്രോളും കുറക്കാന്‍ സാധിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും സാധിക്കുന്നു.
ഓറഞ്ച് ജ്യൂസും തേങ്ങാവെള്ളവും കഴിക്കുന്നതും ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കഴിക്കാവുന്നതാണ്. ഇത് അരക്കപ്പ് മുതല്‍ ഒരു കപ്പ് വരെ കുടിക്കുന്നതിന് ശ്രദ്ധിക്കണം. മികച്ച ദഹനത്തിനും ഈ മിശ്രിതം സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് കുക്കുമ്പര്‍ കഴിക്കാവുന്നതാണ്. ഇത് നല്ലൊരു ഡൈയുററ്റിക് ആണ് എന്നത് കൊണ്ട് തന്നെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് കുക്കുമ്പര്‍ സഹായിക്കുന്നു.

തണ്ണിമത്തനിലൂടേയും നമുക്ക് രക്തസമ്മര്‍ദ്ദത്തെ കുറക്കാവുന്നതാണ്. അതിന് വേണ്ടി ഒരു നുള്ള് ഏലക്കയും ഒരു നുള്ള് മല്ലിയിലയും ചേര്‍ത്ത് കുറച്ച് തണ്ണിമത്തന് കഴിക്കുന്നത് നല്ലതാണ്. ഇത് നേരിയ ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും അത് വഴി രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാവുന്നതാണ്. ഉപ്പ്, കൊഴുപ്പ്, വറുത്ത ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കണമെന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം രോഗാവസ്ഥ വഷളാക്കുന്നു.
ശ്രദ്ധിക്കേണ്ടത്
എപ്പോഴും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കേണ്ടത് സ്വയം ചികിത്സ അപകടമാണ് എന്നതാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറെയോ അംഗീകൃത ആയുര്‍വേദ വിദഗ്ധനെയോ സമീപിക്കേണ്ടതാണ്. എപ്പോഴും ഡോക്ടറെ കണ്ടതിന് ശേഷം മാത്രം രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് സ്ഥിതി ഗതികള്‍ വഷളാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
