Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദീര്‍ഘനേരം ഇരുന്നുള്ള ജോലിയാണോ? വേദനകളില്‍ കാലിനെ പരിഗണിക്കണം, സെക്കന്റുകള്‍ക്കുള്ളില്‍ പരിഹാരം
ആരോഗ്യം എന്നത് പലരും മറക്കുന്ന ഒരു മേഖലയാണ് പലപ്പോഴും ജോലി സമയം. അതിന്റെ ഫലമായി ദീര്‍ഘനേരം ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള രോഗാവസ്ഥകളും വിടാതെ പിന്തുടരുന്നു. കാല് വേദന, കൈവേദന, കഴുത്ത് വേദന, നടുവേദന തുടങ്ങി വേദനകളുടെ ഒരു കൂമ്പാരം തന്നെ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. അതിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാതേയും ചികിത്സിക്കാതേയും ഇരിക്കുമ്പോള്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
മണിക്കൂറുകളോളം ഒരേ രീതിയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ അത് പലിരലും കാല്‍വേദന പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും കാലിന് വീക്കം വരുകയും അത് കൂടാതെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും കാല് കോച്ചിപ്പിടിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ദീര്‍ഘസമയം ഒരേ ഇരിപ്പ് ഇരിക്കുമ്പോള്‍ പലപ്പോഴും രക്തയോട്ടം കുറയുകയും പേശികളില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്നു. പലരിലും തോള് വേദനയും നടുവേദനയും എല്ലാം കാലിന്റെ വേദനയ്ക്ക് കാരണമാകുന്നു. പലപ്പോഴും വേദന സംഹാരികളിലാണ് പലരും ആശ്രയം കാണുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. പക്ഷേ നിങ്ങള്‍ക്ക് ചെറിയ ചില പരിഹാരങ്ങളിലൂടെ നിങ്ങള്‍ക്ക് കാലിന്റെ വേദനക്ക് പരിഹാരം കാണാവുന്നതാണ്.

കസേര ശരിയാണോ?
ആദ്യം ശ്രദ്ധിക്കേണ്ടത് ഇരിക്കുമ്പോള്‍ കസേര ശരിയാണോ എന്നതാണ്. അല്ലാത്ത പക്ഷം അത് വേദന വര്‍ദ്ധിപ്പിക്കുകയും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യും. പലപ്പോഴും കസേരയുടെ ഉയരവും വീതിയും എല്ലാം ശ്രദ്ധിക്കണം. നിങ്ങളുടെ കസേര ഉയരം കൂടിയതാണെങ്കില്‍ കാല് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് എന്നുണ്ടെങ്കില്‍ കസേര മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കാലുകളില്‍ വേദനയുണ്ടാക്കുന്നു. കസേരയില്‍ ഇരിക്കുമ്പോള്‍ കാല്പാദങ്ങളില് സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കസേര ഉടനടി മാറ്റുക എന്നതാണ് ആകെയുള്ള പരിഹാരം. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്
ശരിയായ രീതിയില്‍ ഇരിക്കുക
എപ്പോഴും ശരിയായ രീതിയില്‍ ഇരിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ശരിയായ രീതിയില്‍ അല്ല ഇരിക്കുന്നത് എങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇരിക്കുമ്പോള്‍ എപ്പോവും നട്ടെല്ല് നിവര്ന്നിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളും വേദനയും ഉണ്ടാക്കുന്നു. കൂടാതെ ഇതിന്റെ ഫലമായി കാല് വേദനയും ഉണ്ടാവുന്നു. പലരും കസേരയില്‍ ചരിഞ്ഞും കുനിഞ്ഞും എല്ലാം ഇരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

വിശ്രമിക്കേണ്ടത് അനിവാര്യം
വിശ്രമിക്കേണ്ട സമയത്ത് വിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയിലും തിരക്കുകളിലും മുഴുകിയെങ്കിലും നിങ്ങള്‍ക്ക് നിര്‍ബന്ധമായും അല്പസമയം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും വിശ്രമം എടുക്കുന്നതിന് ശ്രദ്ധിക്കണം. ഓരേ സമയം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ വിശ്രമിക്കുന്നതിനും മാര്‍ഗ്ഗം കണ്ടെത്തേണ്ടതാണ്. അല്പ സമയം ശുദ്ധമായ കാറ്റ കൊള്ളുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലിയിലെ മടുപ്പ് ഇല്ലാതാക്കുന്നതിനും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും ഈ വിശ്രമം സഹായിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ പേശികള്‍ക്ക് ചലനം ലഭിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ കണ്ണിനും വിശ്രമം ലഭിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications