എല്ലുകള്‍ ഇടക്കിടെ ഒടിയുന്നുവോ? പ്രായം ഒരു ഘടകം: പക്ഷേ സ്‌ട്രോങ് ആക്കാന്‍ പരിഹാരം

എല്ലുകളുടെ ആരോഗ്യം എന്നത് നമ്മുടെ പ്രായത്തെക്കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇടുപ്പെല്ലിന്റേയും നട്ടെല്ലിന്റേയും മാത്രമല്ല ശരീരത്തിലെ എല്ലുകള്‍ എല്ലാം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി നാം അല്‍പം ശ്രദ്ധിക്കണം. ഇടുപ്പിന്റേയും നട്ടെല്ലിന്റേയും അസ്ഥികള്‍ ആണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. പ്രായമായവരുടെ അവസ്ഥയാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ അപകടകരം.

പ്രത്യേകിച്ച് അന്‍പത് വയസ്സിന് മുകളിലുള്ളവരെങ്കില്‍ ഇവരില്‍ പലപ്പോഴും അസ്ഥികളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നം നിസ്സാരമല്ല എന്ന് മനസ്സിലാക്കണം. പുരുഷന്‍മാരില്‍ ആണ് പലപ്പോഴും അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കാല്‍സ്യത്തിന്റ ഉപഭോഗം കുറയുന്നതാണ് ഇത്തരം പ്രശ്‌നങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ ഇനി മുതല്‍ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

weak bones

കാല്‍സ്യം അടങ്ങിയ ഭക്ഷണക്രമം
അസ്ഥികളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. എന്നാല്‍ അതിന് വേണ്ടി കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കുക. പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, സോയാബീന്‍ തുടങ്ങിയവയെല്ലാം തന്നെ കാല്‍സ്യത്തിന്റെ കലവറയാണ്. ഇവ ധാരാളം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു.

വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുക എന്നത് നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ്. വ്യായാമത്തിലൂടെ നിങ്ങളുടെ എല്ലുകള്‍ക്ക് കരുത്ത് ലഭിക്കുന്നു. വര്‍ക്കൗട്ടുകള്‍ സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് ഉണ്ടാവുന്ന അസ്ഥി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ അരമണിക്കൂര്‍ വ്യായാമം സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം.

osteroporosis

കഫീന്‍ കഴിക്കുന്നത് കുറക്കുക
കഫീന്‍ കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കഫീന് കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇത് അസ്ഥികളുടെ നഷ്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കാപ്പി, ചായ, ശീതള പാനീയങ്ങള്‍ എന്നിവ കഴിക്കുന്നത് പരമാവധി നിയന്ത്രിക്കണം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കഫീന്‍ എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നിസ്സാരമായി നിങ്ങള്‍ക്ക് പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.

മദ്യപാനം നിയന്ത്രിക്കുക
പലപ്പോഴും മദ്യപിക്കുന്ന ശീലം പലരിലും ഉണ്ടായിരിക്കും. എന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അമിതമായ മദ്യപാനം എന്തുകൊണ്ടും അപകടം ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളില്‍ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

bone health

ശരീരഭാരം കുറയ്ക്കല്‍
ശരീരഭാരം വളരെയധികം ശ്രദ്ധിക്കണം. കാരണം ഭാരം കുറയുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പ്രശ്‌നമുണ്ടാക്കുന്നത് നിങ്ങളില്‍ അമിത ഭാരം ഉണ്ടാവുന്നതാണ്. അസ്ഥികളില്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തുന്നതിന് പലപ്പോഴും ശരീരഭാരം കാരണമാകുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാതിരിക്കുന്നതിന് വേണ്ടി സമീകൃതാഹാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക.

ജലാംശം നിലനിര്‍ത്തുക
നിര്‍ജ്ജലീകരണം വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും ആരോഗ്യകരമായ അസ്ഥികള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തേയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിത ശൈലി തന്നെ പിന്തുടരുക എന്നതാണ് സത്യം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, June 25, 2023, 17:04 [IST]
X
Desktop Bottom Promotion